ടി എം അബ്ദുല്ല കുഞ്ഞി തുരുത്തിയെ ദീർഘദൃഷ്ടിയോടെ കണ്ട നേതാവ്
തുരുത്തി :(www.thenorthviewnews.in) ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ തുരുത്തി ശാഖ ജനറൽ സെക്രട്ടറിയും തുരുത്തി ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രടറിയുമായിരുന്ന ടി എം അബ്ദുല്ല കുഞ്ഞി ദീർഘദൃഷ്ടിയുള്ള നേതാവായിരുന്നെന്ന് തുരുത്തി ശാഖ മുസ്ലിം ലീഗ് സൈബർവിംഗ് വാട്സാപ്പ് ഗ്രൂപ്പിൽ സംഘടിപ്പിച്ച പതിമൂന്നാം ചരമദിന അനുശോചന യോഗത്തിൽ അനുസ്മരിച്ചു, മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് ടി എച്ച് മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ നടത്തിയ ഓൺലൈൻ അനുശോചന യോഗം മുസ്ലിം ലീഗ് പതിനാലാം വാർഡ് വൈസ് പ്രസിഡണ്ട് ടി എ ഷാഫി ഉദ്ഘാടനം ചെയ്തു, റഷീദ് തുരുത്തി അനുസ്മരണം പ്രസംഗം നടത്തി, ടി എം മുഹമ്മദ് കുഞ്ഞി, ടി എ അബൂബക്കർ ഹാജി, എ എൻ അബ്ദുൽ റഹിമാൻ ഹാജി, ടി എം എ തുരുത്തി, ബി എസ് സൈനുദ്ദീൻ, ടി എച്ച് അബൂബക്കർ ,എ എൻ ഹനീഫ്, അഷ്ഫാഖ് അബൂബക്കർ ,അബൂബക്കർ മെഡിക്കൽ, ടി എം ജസീൽ ,ഷരീഫ് അബ്ദുൽ റഹിമാൻ, ബി എസ് എം സാബിത്ത് ,എ എച്ച് ഹബീബ്, സിയാദ് ടി.എ തുടങ്ങിയവർ പ്രസംഗിച്ചു, ജനറൽ സെക്രടറി അഷറഫ് ഓതുന്നപുരം സ്വാഗതവും സെക്രടറി ടി കെ ഹബീബ് നന്ദിയും പറഞ്ഞു

Post a Comment