സി.എഫ്.സി ഷിറിയ കുന്നിൽ സ്വാതന്ത്ര്യ ദിന പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
ഷിറിയകുന്നിൽ :(www.thenorthviewnews.in) സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സി.എഫ്.സി ഷിറിയ കുന്നിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടന്നു. ക്ലബ്ബ് പ്രസിഡന്റ് യൂസുഫ് അറബി പതാക ഉയർത്തി.വാർഡ് മെമ്പർ ബീഫാത്തിമ വിശിഷ്ടാതിഥിയായിരുന്നു.പരിപാടിയിൽ എസ്.എസ്.എൽ.സി - പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ വിദ്യാർത്ഥികളെ സ്നേഹോപഹാരം നൽകി അനുമോദിച്ചു. ഷാഫി ഓണന്ദ സ്വാഗതവും, റസാഖ് ഓണന്ദ നന്ദിയും പറഞ്ഞു പരിപാടിയിൽ ഇബ്രാഹിം കോട്ട (പി, ടി, എ പ്രസിഡന്റ് ), ഇബ്രാഹിം പുതിയങ്ങാടി, ഹനീഫ് ഓണന്ദ, മൻസൂർ ലൈഫ് ഫിറ്റ്, സമീർ, ജാബിർ,രിഫായി , നസീർ, സിദ്ദിഖ് ,കരീം, ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു .കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു ചടങ്ങുകൾ.

إرسال تعليق