ചികിത്സക്കും മറ്റും അടിയന്തിര സാഹചര്യങ്ങളിൽ ഒരു ദിവസത്തേക്ക് കർണാടകയിലേക്ക് പോയിവരുന്നവർക്ക് ആന്റിജൻ ടെസ്റ്റ് നിർബന്ധമില്ല-കളക്ടർ




കാസർകോട്:(www.thenorthviewnews.in)  കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കാസർകോട് ജില്ലയിൽ നിന്നും കർണാടകയിലേക്കുള്ള ദേശീയപാത 66 (തലപാടി വഴി) ന് പുറമേ ജാൽ സൂർ, പെർള, മാണിമൂല - ബന്തടുക്ക, പാണത്തൂർ എന്നീ റോഡുകൾ കൂടി ഇതിനകം തുറന്ന് നൽകിയിട്ടുള്ളതാണ്. തലപ്പാടി വഴി ചികിത്സയ്ക്കും മറ്റും കടന്നു പോവുകയും അന്നേ ദിവസം മടങ്ങുന്ന വരുമായ രോഗികൾ , ബിസിനസുകാർ, അടിയന്തര സാഹചര്യങ്ങളിൽ പോയി വരുന്ന മറ്റുള്ളവർ എന്നിവർക്ക് ആന്റിജൻ ടെസ്റ്റ് ബാധകമല്ലെന്ന് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു.

ഈ വിഷയം ചർച്ച ചെയ്യുന്നതിന് .റവന്യു മന്ത്രി .ഇ ചന്ദ്രശേഖരന്റെ നിർദ്ദേശപ്രകാരം ചേർന്ന ജില്ലാ കളക്ടർ ജില്ലാ പോലീസ് മേധാവി ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ പങ്കെടുത്ത അടിയന്തര യോഗത്തിലാണ് ഈ തീരുമാനം. എന്നാൽ ദിവസേന സ്ഥിരമായി കർണാടകയിൽ പോയി വരുന്നവർ 21 ദിവസത്തിൽ ഒരു തവണ വീതം കോവിഡ് 19 ജാഗ്രത വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ആന്റിജെൻ ടെസ്റ്റ് നെഗറ്റീവ് റിപ്പോർട്ട് അപ് ലോഡ് ചെയ്യേണ്ടതാണെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കാസർക്കോട് ജില്ലയിലേക്ക് വരുന്നവരും ഈ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു

KEYWORD


DISTRICT COLLECTOR KASARAGOD

PRD KASARAGOD

KEYWORD


DISTRICT COLLECTOR KASARAGOD

PRD KASARAGOD

DMO KASARAGOD

Post a Comment

Previous Post Next Post