മഞ്ചേശ്വരത്ത് മൂന്ന് സഹോദരിമാരെ കാണാനില്ലെന്ന് പരാതി




കാസർകോട്:(www.thenorthviewnews.in കാസർകോട് മീഞ്ച പഞ്ചായത്തിലെ മിയാപദവിൽ മൂന്ന് സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി. മിയാപദവിലെ സവിത (26), ശശികല(18), സൗമ്യ(16) എന്നീ സഹോദരിമാരെയാണ് കാണാതായത്. സവിതക്ക് 26 വയസും, ശശികലയ്ക്ക് 18 വയസും, സൗമ്യക്ക് 16 വയസുമാണ് പ്രായം. ഇന്നലെ രാവിലെ മുതലാണ് ഇവരെ കാണാതായത്.

ഇവരുടെ സഹോദരൻറെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരനുമായി വഴക്കുണ്ടായതായി പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post