ആൻമേരിയുടെ മരണം കൊലപാതകം: സഹോദരൻ അറസ്റ്റിൽ



കാസര്‍കോട് (www.thenorthviewnews.in) ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്‍മേരി (16) യുടെ മരണം കൊലപാതമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഐസ്‌ക്രീമില്‍ വിഷംകലര്‍ത്തി കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ ശ്രമിച്ച മൂത്ത സഹോദരന്‍ ആല്‍ബിന്‍ ബെന്നി (22) വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് ബെന്നി, മാതാവ് ബെസി എന്നിവരും ഐസ്‌ക്രീം കഴിച്ച് ചികിത്സയിലാണ്. പിതാവ് ബെന്നി അതീവഗുരുതരനിലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും മാതാവ് ബെസി കണ്ണൂര്‍ മിംസിലുമാണ് ചികിത്സയില്‍ കഴിയുന്നത്. മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന പ്രകൃതക്കാരനാണ് ആല്‍ബിന്‍. ഈ യുവാവിന് ഒരു ദളിത് യുവതിയുമായി അടുപ്പമുണ്ട്. ഇത് സഹോദരി ആന്‍മേരിക്കറിയാമായിരുന്നു. കൂടാതെ ആന്‍മേരിയോടും ആല്‍ബിന്‍ മോശമായി പെരുമാറിയിരുന്നു. ഇതെല്ലാം മാതാപിതാക്കളോട് പറയുമെന്ന സംശയം മൂലം ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയെന്നാണ് സംശയിക്കുന്നത്. ആല്‍ബിനെ വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post