എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് ലീഗ് ആദരിച്ചു
കാസർകോട് :(www.thenorthviewnews.in) എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ നെല്ലിക്കുന്നിലെ വിദ്യാർത്ഥികൾക്കുള്ള നെല്ലിക്കുന്ന് മേഖല മുസ്ലിം യൂത്ത് ലീഗിന്റെ സ്നേഹോപഹാരം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉൽഘടനം നിർവഹിച്ചു. എസ്.എസ്.എൽ.സി യിൽ നിന്നും ഹനീഫ കല്ലുവളപ്പിലിന്റെ മകൾ ഫാത്തിമ ഹുസ്നയ്ക്കും, +2 യിൽ നിന്ന് നൗഷാദ് കടപ്പുറത്തിന്റെ മകൾ ഫാത്തിമ നഷ യ്ക്കും
വീടുകളിൽ നേരിട്ട് ചെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉപഹാരം നൽകിയത് വിദ്യാർത്ഥിനികൾക്ക് നവ്യാനുഭവമായി. അബ്ദു തൈവളപ്പ്, ഹനീഫ് ബണ്ടി, യൂത്ത് ലീഗ് നെല്ലിക്കുന്ന് ശാഖ പ്രസിഡന്റ് ജാവി സാബിർ, സെക്രട്ടറി അയാസ്, ട്രെഷറർ താജു ബെൽക്കാട്, ഭാരവാഹികളായ ഫൈസൽ എൻ.എ, നൗഫൽ ഹർബു, റിയാസ് തായൽ, മുനീർ നെല്ലിക്കുന്ന് എന്നിവർ സന്നിഹിതരായി.

Post a Comment