ആറങ്ങാടിയിലും പരിസരത്തും വൈറ്റ് ഗാർഡിൻ്റെ നേത്യത്വത്തിൽ അണുവിമുക്തമാക്കി
കാഞ്ഞങ്ങാട്::(www.thenorthviewnews.in) ആറങ്ങാടി മുസ്ലിം യൂത്ത് ലീഗ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈറ്റ്ഗാർഡ് ടീം ആറങ്ങാടി ടൗൺ, ഫിഷ് മാർക്കറ്റ്, ജുമാ മസ്ജിദ്, ലീഗ് ഓഫീസ് പരിസം തുടങ്ങിയ സ്ഥലത്ത് വൈറ്റ്ഗാർഡ് സംസ്ഥാന വൈസ് ക്യാപ്റ്റൻ കെ.കെ.ബദറുദീൻ്റെ നേതൃത്വത്തിൽ ആറങ്ങാടി വൈറ്റ്ഗാർഡ് അംഗങ്ങളും ചേർന്ന് അണുവിമുക്തമാക്കി
സംസ്ഥാന വൈറ്റ്ഗാർഡ് വൈസ് ക്യാപ്റ്റൻ കെ.കെ.ബദറുദ്ധീൻ, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് ടി.റംസാൻ, വാർഡ് മുസ് ലിം ലീഗ് പ്രസിഡൻറ് കെ.കെ.ഇസ്മായിൽ ജനറൽ സെക്രട്ടറി സി എച്ച് ഹമീദ് ഹാജി, മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് റമീസ് ആറങ്ങാടി, ദുബൈ കെ.എം സി.സി. ജില്ലാ പ്രസിഡൻ്റ് അബ്ദുല്ലാ ആറങ്ങാടി, എം.സൈനുദ്ധീൻ, എം.ബഷീർ, കെ.കെ.ലത്തീഫ് , ജമാഅത്ത് ജനറൽ സെക്രട്ടറി ടി.അസീസ്ശാഖാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സാബിദ്, ബഷീർ പാലായി, ഇർഷാദ്, അസീം പി.വി, അറഫാത്ത് ഇ.കെ, ജുഹൈർ സി, റാഷിദ് കപ്പണക്കാൽ, നസീം പി.വി, മീദലാജ് തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment