ഡോക്ടർ ശരീഫ് പൊവ്വലിനെ നോർത്ത് വ്യൂ അഭിനന്ദിച്ചു
കാസർകോട് :(www.thenorthviewnews.in) കേന്ദ്ര സർവ്വകലാശാലയിൽ നിന്നും വിദ്യാഭ്യാസ വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ശരീഫ് പൊവ്വലിനെ നോർത്ത് വ്യൂ ന്യൂസ് മാനേജ്‌മെന്റ് അഭിനന്ദിച്ചു.
നോർത്ത് വ്യൂ പ്രതിനിധി ഇബ്രാഹിം പള്ളങ്കോട് ഉപഹാരം നൽകി. ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് നിശ്ചയദാർഢ്യത്തോടെയും കഠിനാധ്വാനത്തിലൂടെയും നേടിയെടുത്ത ബഹുമതിയാണ് ശരീഫ് പൊവ്വൽ നേടിയിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പലപ്പോഴും നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ജീവിത ലക്ഷ്യത്തിൽ നിന്ന്പിന്തിരിഞ്ഞ് കളയുന്ന പുതിയ തലമുറക്ക് ഇത്തരം പ്രവർത്തനങ്ങൾ പ്രചോദനവും മാതൃകാപരവുമാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ന്യൂസ് എഡിറ്റർ റഫീഖ് വിദ്യാനഗർ,ആബിദ് സംബന്ധിച്ചു

Post a Comment