സുഭിക്ഷ കേരളം-ബയോഫ്ലോക് മത്സ്യ കൃഷി ജില്ലാ തല ഉൽഘാടനം കളക്ടർ നിർവ്വഹിച്ചു
കാസര്‍കോട്:(thenorthviewnews.in) കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ബയോഫ്ലോക് മത്സ്യകൃഷിയുടെ ജില്ലാ തല പദ്ധതി ഉൽഘാടനം ഇന്ന് രാവിലെ കാസര്‍കോട് നഗരസഭയിലെ ചാലയിൽ സി.ഐ സലാമിൻ്റെ വീട്ടിൽ വെച്ച് ജില്ലാ കളക്ടർ ഡോ. സജിത് ബാബു നിർവഹിച്ചു. ഫിഷറീസ് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയരക്ടർ പി.വി സതീശൻ അദ്ധ്യക്ഷത വഹിച്ചു. സുഭിക്ഷ പദ്ധതി കൺവീനർ സുബ്രമണ്യൻ മാസ്റ്റർ, ഫിഷറീസ് സബ് ഇൻസ്പെക്ടർ പി.കെ വേണുഗോപാലൻ, പദ്ധതി കോർഡിനേറ്റർ വി.സുഷമ, സുഭിക്ഷ നോഡൽ ഓഫീസർ ഐ.പി ആതിര, പദ്ധതി പ്രമോട്ടർമാരായ ശകുന്തള, അബ്ദുൽ റഹ്മാൻ , സലാം സി.ഐ, തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment