ലോക്ക് ഡൗണിലെ കൊലപാതകം ഷോട്ട് ഫിലിം രണ്ടാം ഭാഗം  യൂ ട്യൂബിൽ പ്രകാശനം ചെയ്തു



കാസർകോട്: (www.thenorthviewnews.inമാധ്യമ പ്രവർത്തകർ അഭിനയിക്കുന്ന ലോക്ക് ഡൗണിലെ കൊലപാതകം ഷോട്ട് ഫിലിം രണ്ടാം ഭാഗം യൂ ട്യൂബിൽ സാമൂഹ്യ പ്രവർത്തക ജമീല അഹമദ് പ്രകാശനം ചെയ്തു. ചടങ്ങിൽ അഷ്റഫ് കൈന്താർ, ഷാഫി തെരുവത്ത്, ആബിദ് കാഞ്ഞങ്ങാട്, കുമാർ കാസർകോട്, ഹമീദ് മൊഗ്രാൽ, സുബൈർ പള്ളിക്കാൽ, ഖാലിദ് പൊവ്വൽ, അശോകൻ നീർച്ചാൽ, അശോകൻ കറന്തക്കാട് എന്നിവർ സംബന്ധിച്ചു. 17 മിനിറ്റ് ദൈർഘ്യമുളള ഷോട്ട് ഫിലിം ഹാസ്യാത്മകമായാണ് ഒരുക്കിയിട്ടുള്ളത്. കഥയും തിരക്കഥയും  സംഭാഷണവും അഷ്റഫ് കൈന്താറും ക്യാമറ ആബിദ് കാഞ്ഞങ്ങാടും സംവിധാനം ഷാഫി തെരുവത്തും നിർവ്വഹിക്കുന്നു.

Post a Comment

أحدث أقدم