ബി.എ.ആർ ഹയർ സെക്കണ്ടറി എൻ എസ് എസ് യൂണിറ്റ് സ്മാർട്ട് ഫോണുകൾ കൈമാറി


മുളിയാർ:(www.thenorthviewnews.in) ബോവിക്കാനം ബി.എ.ആർ. ഹയർ സെക്കണ്ടറി സ്കൂൾ  എൻ.എസ്.എസ്. യൂണിറ്റ്സ്കൂളിലെപഠന മികവു പുലർത്തിയ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിന് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് കൈമാറി. പി.ടി.എ. പ്രസിഡണ്ട് എ.ബി.കലാം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ മെജോ ജോസഫ്, എൻ.എസ്.എസ്.പി.എ.സി മെമ്പർ എം.മണികണ്ഠൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ എ.കെ. പ്രീതം, ലാബ് അസിസ്റ്റൻ്റ് അനിൽകുമാർ സംബന്ധിച്ചു.

Post a Comment

Previous Post Next Post