കാസർകോട് ഒരു കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് ഇന്ന് എട്ടുമരണങ്ങൾ

കാസർകോട് :(
www.thenorthviewnews.in) കോവിഡ് ബാധിച്ച് കാസർകോട് കീഴൂർ സ്വദേശിനി മരണപ്പെട്ടു. കീഴൂർ കടപ്പുറം സ്വദേശി ലീല(68) യാണ് മരണപ്പെട്ടത്.ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. തുടർന്ന് നടത്തിയ കോവിഡ് 19 ടെസ്റ്റിൽ ഫലം പോസിറ്റീവായിരുന്നു. തിരുവനന്തപുരത്തും കോഴിക്കോടും എറണാകുളത്തും രണ്ട് വീതം മരണങ്ങളും മലപ്പുറത്ത് ഒരു കൊവിഡ് മരണവുമാണ് ഇന്ന് സ്ഥിരീകരിച്ചത്. തമിഴ്നാട് സ്വദേശിയായ വിജയ (31), കാട്ടാക്കട സ്വദേശി പ്രതാപൻ ചന്ദ്രൻ (62) എന്നിവരാണ് തിരുവനന്തപുരത്ത് മരിച്ചത്. എസ്എടി ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു വിജയുടെ മരണം. ചെന്നൈ സ്വദേശിയായ വിജയ വിഴിഞ്ഞത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിജയ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. കുഞ്ഞ് പ്രസവ സമയത്ത് തന്നെ മരിച്ചു. മെഡിക്കൽ കോളജിൽ വച്ച് ഇന്ന് രാവിലെയാണ് പ്രതാപൻ മരിച്ചത്. ഹൃദയ, ശ്വാസകോശ രോഗങ്ങൾ ഉണ്ടായിരുന്നു. ഇദ്ദേഹത്തിൻറെ കുടുംബത്തിലെ ഒമ്പത് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Post a Comment

Previous Post Next Post