കരിപ്പൂര്‍, രാജമല ദുരന്തങ്ങള്‍ ഹൃദയഭേദകം: കാന്തപുരം




കരിപ്പൂർ:(www.thenorthviewnews.in) കരിപ്പൂർ വിമാനാപകടത്തിലും മൂന്നാര്‍ രാജമലയിലെ മലയിടിച്ചിലിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ അനുശോചനം അറിയിച്ചു. 'ഹൃദയത്തെ വല്ലാതെ മുറിവേല്‍പ്പിക്കുന്ന വാര്‍ത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. വിമാനാപകടത്തില്‍ മരണമടഞ്ഞവരും പരിക്കേറ്റവരും മൂന്നാര്‍ മലയിടിച്ചിലില്‍ ജീവന്‍ നഷ്ടമായവരുമെല്ലാം നാടിന്റെ മഹാ സങ്കടമായിമാറുന്നു. ഇവരുടെ കുടുംബങ്ങളുടെ വേദനയിൽ നമുക്ക് പ്രാര്‍ത്ഥനാപൂര്‍വം പങ്കുചേരാം'; കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു.

വിമാനാപകടത്തില്‍പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തിനൊപ്പം ആശുപത്രി ചെലവും നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും കേന്ദ്ര ഗവണ്‍മെന്റ് സഹായത്തെയും സ്വാഗതം ചെയ്യുന്നതായും കാന്തപുരം പറഞ്ഞു. കോവിഡും കാലവര്‍ഷക്കെടുതിയും വലിയ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ദുരന്തങ്ങളും അപകടങ്ങളും മുന്നില്‍കണ്ട് അധികൃതരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും വിമാനാപകട സ്ഥലത്ത് കൊണ്ടോട്ടിയിലെ ജനങ്ങളുടെ ജീവൻ രക്ഷാപ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കാന്തപുരം പറഞ്ഞു. ദുരന്തമേഖലയിലെ രക്ഷാ പ്രവര്‍ത്തനങ്ങളിൽ അധികൃതര്‍ക്കൊപ്പം എല്ലാവിധ മുന്‍കരുതലുകളോടെ രംഗത്തിറങ്ങണമെന്നും കാന്തപുരം അഭ്യര്‍ത്ഥിച്ചു.

Post a Comment

Previous Post Next Post