മലപ്പുറം കളക്ടര്‍ കെ ഗോപാലകൃഷ്ണന് കോവിഡ്: മുഖ്യമന്ത്രിയും സമ്പർക്കപ്പട്ടികയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.
തിരുവനന്തപുരം: (www.thenorthviewnews.in) മലപ്പുറം ജില്ലാ കളക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനുപിന്നാലെ
മലപ്പുറം ഡിഎംഒ തയ്യാറാക്കിയ സമ്പര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും ഉള്‍പ്പെട്ടതായാണ് സൂചന. കേന്ദ്ര വ്യോമയാനമന്ത്രി, കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍, ഗവര്‍ണര്‍, സംസ്ഥാനമന്ത്രിമാര്‍ തുടങ്ങിയവരും കരിപ്പൂരിലെത്തിയിരുന്നു.
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായും എസ്.പി യു അബ്ദുള്‍ കരീമുമായും സമ്പര്‍ക്കം ഉണ്ടായതിനേത്തുടര്‍ന്ന് മുന്‍കരുതലെന്ന നിലയിലാണ് ഡിജിപി സ്വന്തം നിലയില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

إرسال تعليق