കാസർകോട് നഗരസഭ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു




കാസർകോട്:(www.thenorthviewnews.inക്ലബ്ബുകളുടെയും, കായിക പ്രതിഭകളുടെയും മികവിനെ പ്രോത്സാഹിപ്പിക്കുന്നതിന്  നഗരസഭാ പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട 32 ക്ലബ്ബുകൾക്ക് 2018-2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്രിക്കറ്റ്, ഫുട്ബോൾ കിറ്റുകൾ വിതരണം ചെയ്തു.കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ചെയർപേർസൺ ബീഫാത്തിമ ഇബ്രാഹിം നിർവ്വഹിച്ചു.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേർസൺ മിസിരിയ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ എൽ.എ.മഹമൂദ്, വികസന സ്ഥിരം സമിതി ചെയർപേർസൺ നൈമുന്നി സ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേർസൺ ഫർസാന ശിഹാബുദ്ദീൻ, ആരോഗ്യ സ്ഥിരം സമിതി ചെയർപേർസൺ സമീന മുജീബ്, മരാമത്ത് സ്ഥിരം സമിതി ചെയർമാൻ വി.എം. മുനീർ, റംസീന റിയാസ്, സിയാന ഹനീഫ്, നസീറ ഇസ്മയിൽ, ഫർസാന ഹസൈൻ, മുംതാസ് അബൂബക്കർ, ഹാജറ മുഹമ്മദ് കുഞ്ഞി,ഹനീഫ് അട്ക്കത്ത് ബയൽ,  ഹാരിസ് ബന്നു, രവി പൂജാരി, മനോഹരൻ, ശ്രീലത ടീച്ചർ, പി.എ.ടു. സെക്രട്ടറി സിനി മോൾ, എച്ച്.എസ്.ദാമോദരൻ, അരവിന്ദാക്ഷൻ സംബദ്ധിച്ചു.



KEYWORD


KASARAGOD MUNICIPALITY


CHAIRPERSON KASARAGOD MUNICIPALTY

Post a Comment

Previous Post Next Post