സ്വാത്രന്ത്യ ദിനത്തിൽ എസ് കെ എസ് എസ്എഫ് ഫ്രീഡം സ്ക്വയറും സി.എം ഉസ്താദ് പ്രതിഷേധവും സംഘടിപ്പിച്ചു
ബെദിര : (www.thenorthviewnews.in) എസ്.കെ.എസ്.എസ് എഫ്.സ്വതന്ത്ര്യം പോരാട്ടം അവസാനിക്കുന്നില്ല എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് ബെദിര ശാഖ ഫ്രീഡം സ്ക്വയറും സി.എം ഉസ്താദ് പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു
ന്യൂനപക്ഷങ്ങൾക്കു ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ഓരോന്നായി ഹനിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രം ഗവർൺമെൻ്റ് നിലപാട് പ്രതിഷേധാർഹമാണന്ന് സംഗമം
അഭിപ്രായപ്പെട്ടു, പരിപാടിക്ക് തുടക്കം കുറിച്ച് എസ് വൈ എസ് ശാഖ പ്രസിഡൻ്റ് അബ്ദുല്ല ചാല പതാക ഉയർത്തി, തുടർന്ന് നടന്ന ഫ്രീഡം സ്വകയർ പരിപാടി ബെദിര ഖത്തീബ് അഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു, ശാഖ ജനറൽ സെക്രട്ടറി ഫൈസൽ ഹുദവി സ്വാഗതം പറഞ്ഞു പ്രസിഡൻ്റ് സാലിം ബെദിര അദ്ധ്യക്ഷനായി, ഹമീദ് ഫൈസി ബെദിര സ്വതന്ത്ര്യ ദിന പ്രഭാഷണം നടത്തി എസ് കെ എസ് എസ് എഫ് ജില്ലാ ഓർഗനൈസിംങ്ങ് സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര പ്രതിജ്ഞ ചെല്ലി കൊടുത്തു, തുടർന്ന് നടന്ന സിഎം ഉസ്താദ് പ്രതിഷേധ സംഗമം എസ് കെ എസ് എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു, വർഷകൾ കഴിഞ്ഞിട്ടു സി.എം ഉസ്താദ് കേസ് തെളിക്കാൻ കഴിയാത്തത്ത് ഭരണ കൂടത്തിൻ്റെ കഴിവ് കേടാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു എസ് വൈ എസ് ശാഖ ജനറൽ സെക്രട്ടറി എം.എം സിദ്ധീഖ്
മുഖ്യ പ്രഭാഷണം നടത്തി, അബ്ദുസലാം മൗലവി ചുടു വളപ്പിൽ, ശാക്കിർ ഹുദവി ബെദിര, ആരിഫ് കരിപ്പൊടി, ഹാഫിള് സിനാൻ ദാരിമി, ആസിഫ് എൻ എം ബെദിര, ഹാരിസ് ബെദിര, അർഫഖ് ബെദിര, മുനീർ ബെദിര,സജീർ ബെദിര, തുടങ്ങിയവർ സംസാരിച്ചു
സ്വതന്ത്ര ദിനത്തിൽ സംഘടിപ്പിച്ച സി.എം ഉസ്താദ് പ്രതിഷേധ സംഗമം മുൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്യുന്നു


Post a Comment