എംഎസ്എഫ് പ്രസംഗമത്സരം സമാപിച്ചു
തൃക്കരിപ്പൂർ:(www.thenorthviewnews.in) എം എസ് എഫ് തങ്കയം ശാഖാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വതന്ത്രദിനാഘോഷത്തോടനുബന്ധിച്ചു നടന്ന സംസ്ഥാനതല ഒാൺലെെൻ പ്രസംഗ മത്സരം സമാപിച്ചു.
"സ്വതന്ത്ര്യ സമര പോരാട്ടങ്ങളിലെ മലബാർ" എന്ന വിഷയത്തിൽ എൽ പി, യു പി, വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കായിരുന്നു മത്സരം.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നാൽപതിൽപരം മത്സാരാർത്ഥികൾ പങ്കെടുത്ത ഓൺലൈൻ പ്രസംഗ മത്സരത്തിൽ മിൻഹ മറിയം ടി (മുജമ്മഅ ഇംഗ്ലീഷ് സ്കൂൾ തൃക്കരിപ്പൂർ ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജഫ്രിൻ ജീന(ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ), അബ്ദു റഹ്മാൻ സി (സെന്റ് പോൾസ് എ യു പി തൃക്കരിപ്പൂർ) എന്നിവർ രണ്ടാസ്ഥാനം പങ്കിട്ടു. മൈമൂനത്ത് (മൈമ ഇംഗ്ലീഷ് സ്കൂൾ പടന്ന) മൂന്നാം സ്ഥാനവും നേടി. ശരീഫ് മാസ്റ്റർ തങ്കയം, ജാബിർ ഹുദവി തൃക്കരിപ്പൂർ, മുഹിയുദ്ധീൻ നിസാമി തരുവണ, എന്നിവരാണ് വിധി നിർണയിച്ചത്.
പങ്കെടുത്ത മത്സരാർത്ഥികൾക്കെല്ലാം പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റു നൽകി അനുമോദിച്ചു.
മിസ്ഹബ് തങ്കയം , ഷഹീർ എം ടി പി, ആഷിഖ് എം, ബഷീർ എം കെ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

Post a Comment