എസ് വൈ എഫ് ഈദ് കാംപയ്ൻ സമാപിച്ചു.
കോഴിക്കോട്:(www.thenorthviewnews.in) വിശുദ്ധ ബലി പെരിന്നാളിൻ്റെ ഭാഗമായി 'മില്ലത്ത അബീകും ഇബ്റാഹീം,എന്ന പ്രമേയത്തിൽ കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ (എസ് വൈ എഫ്) സംഘടിപ്പിച്ച ഈദ് ഓൺലൈൻ കാംപയ്ൻ സമാപിച്ചു. സമാപന സംഗമം സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അൽ ജലാലി അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മൗലാനാ സമദ് മൗലവി മണ്ണാർമല സമാപന സന്ദേശം നൽകി.സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സിക്രട്ടറി ഇ.പി.അശ്റഫ് ബാഖവി ആമുഖപ്രസംഗം നടത്തി.കാംപയിനിൻ്റെ ഭാഗമായി ബലിപെരുന്നാൾ സുദിനത്തിൽ സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സിക്രട്ടറി മൗലാനാ എ നജീബ് മൗലവി, എസ് വൈ എഫ് കേന്ദ്രസമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ എന്നിവർ ഈദ് സന്ദേശം നടത്തി.പ്രതിദിന പ്രഭാഷണ പരമ്പരയിൽ അഹ് മദ് ബാഖവി അരൂർ ,എ.എൻ സിറാജുദ്ദീൻ മൗലവി, മുജീബ് വഹബി നാദാപുരം, ബശീർ വഹബി അടിമാലി, അശ്റഫ് ബാഖവി ഒടിയ പാറ തുടങ്ങിയ പ്രമുഖ പ്രഭാഷകർ പങ്കെടുത്തു.പ്രമേയത്തെ ആസ്പദമാക്കി നടത്തിയ പ്രബന്ധര ചനാ മൽസരത്തിൽ അഫ്സൽ റഹ് മാൻ മരുത, സൽമാനുൽ ഫാരിസി കാവനൂർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും
പ്രഭാഷണങ്ങളെ ആസ്പദമാക്കി നടത്തിയ ക്വിസ്സ് മൽസരത്തിൽ സുമയ്യ സുൽത്താന നാദാപുരം ഒന്നാം സ്ഥാനവും അബ്ദുൽ മാജിദ് വാളാട് രണ്ടാം സ്ഥാനവും ജഅഫർ എളയടം മൂന്നാം സ്ഥാനവും നേടി.കേന്ദ്രസമിതി കൺവീനർ ഉസ്താദ് അലി അക്ബർ മൗലവി വിജയികളെ പ്രഖ്യാപിച്ചു.
സ്റ്റേറ്റു ഭാരവാഹികളായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജാതിയേരി, ബശീർ ഫൈസി ചെറുകുന്ന്, അൻവർ വഹബി തിരുവനന്തപുരം, അബൂഹനീഫ മുഈനി ചെങ്ങര പി എസ് അബ്ബാസ് പാലക്കാട്, ഖമറുദ്ദീൻ വഹബി ചെറുതുരുത്തി, മുഹമ്മദ് കുട്ടി വഹബി മപ്പാട്ടുകര എന്നിവർ പ്രസംഗിച്ചു.

നല്ല വാർത്ത
ReplyDeletePost a Comment