സ്വാതന്ത്ര ദിനാഘോഷം : നവീകരിച്ച കെട്ടിടം നാടിന് സമർപ്പിച്ച് കാസ്ക് ചേരങ്കൈ


ചേരങ്കൈ: (www.thenorthviewnews.in) ചേരങ്കൈ പ്രദേശത്തെ കലാ-കായിക -സാമൂഹിക-സാംസ്ക്കാരികമേഖലകളിൽ നിറ സാന്നിധ്യമായ കാസ്ക് ചേരങ്കൈ ക്ലബ് സ്വാതന്ത്ര ദിനാഘോഷവും നവീകരിച്ച കെട്ടിടോൽഘാടനവും നടത്തി.

രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ  കാസ്ക് ചേരങ്കൈ  പുതുമോടിയുമായി നാടിന് സമർപ്പിച്ചു..

കാസ്ക് പ്രസിഡൻറ് ഷഫീഖ് ഇരട്ടപ്പറമ്പിൽ പതാക ഉയർത്തി.കാസർഗോഡ് മുൻസിപ്പൽ ഒന്നാം വാർഡ് കൗൺസിലറും കാസറഗോഡ് മുൻസിപ്പൽ സ്ഥിരം സമിതി അംഗവുമായ ശ്രീമതി മിസ്‌രിയ ഹമീദ് നവീകരിച്ച ക്ലബ്ബ് കെട്ടിടോൽഘാടനം നിർവ്വഹിച്ചു.

കാസ്ക് ജനറൽ സെക്രട്ടറി സിയാദ് റഹ്മാൻ സ്വാഗതം ആശംസിച്ചു.കാസ്ക്‌ UAE ഘടകം പ്രസിഡണ്ട് ബഷീർ ചേരങ്കൈ, ജന: സെക്രട്ടറി സവാദ്, വൈസ് പ്രസിഡന്റ് ഹനീഫ് D6, കാസ്‌ക് GCC ഘടകം വൈസ് പ്രസിഡന്റ് നൗഷാദ് AC, ട്രഷറർ മുഹ്സിൻ, ആഷിഫ് ബാച്ച,മുൻ കാസ്‌ക് പ്രസിഡന്റ് മുഷ്താഖ് ചേരങ്കൈ, മുൻ സെക്രട്ടറി സാദിഖ്, ഹമീദ് ചേരങ്കൈ, ക്ലബ്ബ് ഭാരവാഹികൾ  തുടങ്ങിയവർ സംബന്ധിച്ചു.

കാസ്‌ക് ട്രഷറർ നിസ്ഫാൻ ശരീഫ് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post