കാസർകോട് 157 പേരിൽ 142  പേർക്ക് സമ്പർക്കം





കാസർകോട്:(www.thenorthviewnews.in)  ഇന്ന് (ആഗസ്റ്റ് 28)  ജില്ലയില്‍ 157  പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി.  142 പേര്‍ക്ക്  സമ്പര്‍ക്കത്തിലൂടെയും നാല് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. മൂന്ന് പേരുടെ ഉറവിടം ലഭ്യമല്ല. 198 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5484 പേര്‍

വീടുകളില്‍ 4391 പേരും സ്ഥാപനങ്ങളില്‍ 1093 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5484 പേരാണ്. പുതിയതായി 216 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1072 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 712 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 264 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 241 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 126 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

4682 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 536 പേര്‍ വിദേശത്ത് നിന്നെത്തിയവരും 387 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3759 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3406 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 34 ആയി.


ഇന്ന് കോവിഡ് പോസിറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

നീലേശ്വരം- 15
ദേലംപാടി- 2
കയ്യൂര്‍ചീമേനി- 8
ചെറുവത്തൂര്‍- 5
ഉദുമ- 7
ചെമ്മനാട്- 5
പടന്ന- 5
കാഞ്ഞങ്ങാട്- 14
മംഗല്‍പാടി- 8
ചെങ്കള- 4
പിലിക്കോട്- 4
കോടോംബേളൂര്‍- 5
തൃക്കരിപ്പൂര്‍- 15
പള്ളിക്കര- 3
കള്ളാര്‍- 1
മൊഗ്രാല്‍പുത്തൂര്‍- 3
കാസര്‍കോട്- 12
മധൂര്‍- 7
അജാനൂര്‍- 10
എന്‍മകജെ- 1
മടിക്കൈ- 2
ഈസ്റ്റ് എളേരി- 1
പൈവളിഗെ- 2
മഞ്ചേശ്വരം- 4
പുത്തിഗെ-2
മീഞ്ച- 2
ബദിയുക്ക- 2
കുമ്പള- 5
മുളിയാര്‍-1

മറ്റ് ജില്ലകള്‍

വടക്കാഞ്ചേരി- 1
കാഞ്ഞിരംകുളം-1




KEYWORD


DISTRICT COLLECTOR KASARAGOD

PRD KASARAGOD

DMO KASARAGOD

Post a Comment

Previous Post Next Post