കരിപ്പൂർ വിമാനാപകടം; പൈലറ്റ് അടക്കം മരണം 14 ആയി
കോഴിക്കോട്::(www.thenorthviewnews.in) കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല. സാങ്കേതിക തകരാറുകള്‍ വിമാനത്തിനില്ല. വിമാനം റണ്‍വേയിലേക്ക് എത്തുമ്പോള്‍ മോശം കാലാവസ്ഥയായിരുന്നു. റണ്‍വേയില്‍ കൃത്യമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പൈലറ്റ് ഇക്കാര്യം കണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരങ്ങള്‍.
അതേസമയം, വിമാന അപകടത്തില്‍ ഇതുവരെ 14 പേര്‍ മരിച്ചുവെന്നാണ് വിവരങ്ങള്‍. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 21 പേരെയാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ അഞ്ചു പേര്‍ മരണപ്പെട്ടു എന്നാണ് വിവരം. നേരത്തെ നാലു പേര്‍ മരണപ്പെട്ടിരുന്നു. രണ്ട് പേര്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും മറ്റ് രണ്ട് പേര്‍ മിംസിലുമാണ് മരിച്ചത്.
വിമാനത്തിൽ 6 കാസർകോട് സ്വദേശികളും. 1344 ദുബായ് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്ര സാണ് അപകടത്തിൽപെട്ടത്. സീതാംഗോളി, കാഞ്ഞങ്ങാട് തായന്നൂർ, കുണിയ, എന്നിവടങ്ങളിൽ നിന്നുള്ള യാത്രക്കാർ അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നു.
കാസർകോട് സ്വദേശികൾ സുരക്ഷിതരാണെന്നാണ് പ്രാഥമിക റിപ്പോർട്ട്

Post a Comment