'നീയെറിഞ്ഞെ കല്ല്' 10 ലക്ഷം ആസ്വാദകരുടെ ഹൃദയത്തില്‍
കോഴിക്കോട് :(www.thenorthviewnews.in) ഇക്കഴിഞ്ഞ പെരുന്നാള്‍ ദിനത്തിലാണ് റാസാ റസാഖ്-ഇംതിയാസ് ബീഗം ദമ്പതികളുടെ കുഞ്ഞുമകള്‍ സൈനുവിന്‍റെ ആലാപനത്തില്‍ 'നീയെറിഞ്ഞെ കല്ല്' എന്ന ഗാനം പുറത്തിറങ്ങുന്നത്. ആദ്യ ദിവസം തന്നെ പാട്ട് ഹൃദയത്തിലേറ്റിയ മിക്കവരും പിന്നീട് ഗാനം തുടരെ തുടരെ കേട്ടു. കുഞ്ഞു സൈനു 'മാനത്തമ്പിളിയെ നോക്കി പാടി എറിഞ്ഞതെല്ലാം' 'കൊണ്ടത്' ആസ്വാദകരുടെ ഹൃദയത്തിലായിരുന്നു. പത്ത് ദിവസം കൊണ്ട് പത്ത് ലക്ഷം പേരില്‍ എത്തി എന്ന റെക്കോര്‍ഡും ഗാനം സ്വന്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വളരെയധികം വൈറലായ ഗാനം ഇനി കേള്‍ക്കാന്‍ ആരും ബാക്കിയില്ല എന്നതാണ് സത്യം.
മൂന്ന് വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയ സുഹൃത്തായ ഷാഹുല്‍ ഹമീദാണ് ഗാനത്തിന്‍റെ വരികളെഴുതിയത്. വരികളിലെ കുട്ടിത്തം തിരിച്ചറിഞ്ഞ റാസ ബീഗം പാട്ട് മൂളി നടന്നിരുന്ന കുഞ്ഞു സൈനുവിനെ ഗാനാലാപനത്തിന് തെരഞ്ഞെടുക്കുകയായിരുന്നു. ബേര്‍ണി ഇഗ്നേഷ്യസ് ഓര്‍ക്കസ്ട്ര ചെയ്ത ഗാനം കുഞ്ഞു സൈനുവിന് കൂടെ പാടിയിരിക്കുന്നത് മാതാവ് ഇംതിയാസ് ബീഗവും റാസ റസാഖുമാണ്. റാസ റസാഖാണ് സംഗീത സംവിധാനം. കരീംഗ്രഫിയുടെതാണ് ടൈറ്റില്‍ ഡിസൈന്‍. ഛായാഗ്രഹണം-മിര്‍ഷാദ് നൂര്‍. വീഡിയോ സംവിധാനം-ജാവേദ് അസ്‍ലം.
Post a Comment