ഉത്തരകടലാസ് കാണാതായ സംഭവം: കൊല്ലം മുട്ടറ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ആനുപാതിക മാര്‍ക്ക് നല്‍കിയേക്കും



കൊല്ലം:(www.thenorthviewnews.in) മുട്ടറ സ്കൂളിലെ ഉത്തരകടലാസ് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ആനുപാതിക മാര്‍ക്ക് നല്‍കാന്‍ ആലോചന. എട്ടാം തീയതി വരെ പരീക്ഷാ പേപ്പര്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലാണ് ആനുപാതിക മാര്‍ക്ക് നല്‍കുക. പ്രശ്നം നാളെ ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് ചര്‍ച്ച ചെയ്യും. അതിനിടെ പൊതുവിദ്യാഭ്യസ വകുപ്പ് പൊലീസിനോടും തപാല്‍ വകുപ്പിനോടും റിപ്പോര്‍ട്ട് തേടി..ഉത്തരക്കടലാസ് കാണാതായതിനെതിരെ എസ്എഫ്ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് എത്തേണ്ട ഉത്തരക്കടലാസ് കാണാതായ വാര്‍ത്ത മീഡിയവണാണ് പുറത്തുവിട്ടത്...

ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ മുട്ടറ സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിലെ 61 വിദ്യാർഥികളുടെ കണക്ക് പരീക്ഷയുടെ ഉത്തര കടലാസാണ് കാണാതായത്. പരീക്ഷാ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഉത്തരക്കടലാസ് ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കും അറിയില്ല. പൊലീസും തപാല്‍ വകുപ്പും അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചിട്ടില്ല. ഹയര്‍സെക്കണ്ടറി പരീക്ഷാ ബോര്‍ഡിലാണ് ഇനി കുട്ടികളുടെ ഭാവി. മാർക്ക് നൽകി പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് ആലോചന. മാനദണ്ഡം ബോർഡ് തീരുമാനിക്കും.

തപാൽവകുപ്പിന്റെ പക്കൽ നിന്നാണ് ഉത്തരക്കടലാസുകൾ നഷ്ടപ്പെ‍ട്ടതെന്നാണ് സൂചന. സ്കൂളിന്റെ ഭാഗത്തും വീഴ്ച്ചയുണ്ടായിട്ടുണ്ട്.

Post a Comment

Previous Post Next Post