അണങ്കൂർ റോഡിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം വൃത്തിയാക്കി യൂത്ത് ലീഗ്




അണങ്കൂർ:(www.thenorthviewnews.in)
തുടർച്ചയായ നാലാം ദിവസം ശുചീകരണപ്രവർത്തനങ്ങളിൽ സജീവമായി ചാല ശാഖാ മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകർ. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ത്രീ ഡേ മിഷൻ്റെ ഭാഗമായിട്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ഇതിൻ്റെ ഭാഗമായി ഇന്ന് നാലാം ദിവസം അണങ്കൂർ ടൗണിലെ റോഡിൽ കെട്ടി നിന്ന് വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടായ ചെളി വെള്ളം പ്രവർത്തകർ വൃത്തിയാക്കി. വെള്ളം കെട്ടി നിൽക്കുന്നതിന് റോഡിൻ്റെ തൊട്ടടുത്ത ഓവുചാൽ വൃത്തിയാക്കുകയും, വെള്ളം ഒഴിച്ചു പോവാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. ശുചീകരണ പ്രവർത്തനത്തിന് സറഫുദ്ധീൻ.സി.ഐ, റിയാസ് ചാല, ഇർഷാദ്,ആഷിഖ്, അൻവർ, സവാദ് തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post