മലപ്പുറത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ,സർക്കാർ മാപ്പ് പറയണം: എംഎസ്എഫ് പ്രതിഷേധം നടത്തി
തൃക്കരിപ്പൂർ :(www.thenorthviewnews.in) ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സൗകര്യങ്ങളില്ലാത്തതിൽ മനം നൊന്ത് മലപ്പുറത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് ഉത്തരവാദി സർക്കാരാണെന്നും സർക്കാർ അതിന് മാപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് എംഎസ്എഫ് തൃക്കരിപ്പൂരിൽ പ്രതിഷേധം നടത്തി.
സൗകര്യങ്ങൾ ഉറപ്പുവരുത്താതെ ഓൺലൈൻ ക്ലാസുകൾ നടത്തരുതെന്ന് എംഎസ്എഫ് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏകപക്ഷീയമായ തീരുമാനമായിരുന്നു സർക്കാർ കൈക്കൊണ്ടത്.
മൂന്നുലക്ഷത്തിനു മുകളിൽ വിദ്യാർത്ഥികൾ എങ്ങനെ എവിടുന്ന് പഠിക്കണമെന്ന് മനസ്സിലാകാതെ ആശങ്കയിലായിരിക്കുന്ന സമയത്താണ് സർക്കാറിന്റെ അപക്വമായ തീരുമാനം.
എംഎസ്എഫ് കാസറഗോഡ് ജില്ലാ ട്രഷറർ അസറുദ്ധീൻ മണിയനോടി, വൈസ് പ്രസിഡന്റ് ജാബിർ തങ്കയം, ജില്ലാ പ്രവർത്തനസമിതി അംഗം മർസൂഖ് റഹ്മാൻ, തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് മഷൂദ് തലിച്ചാലം, എംഎസ്എഫ് പടന്ന പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഷാനിദ്, തൃക്കരിപ്പൂർ പഞ്ചായത്ത് ട്രഷറർ മുസബ്ബിർ അഞ്ചില്ലത്ത്, വൈസ് പ്രസിഡന്റ് നിബ്രാസ് പെരിയോത്ത് തുടങ്ങിയവർ സംബന്ധിച്ചു.

إرسال تعليق