ഹെൽമറ്റ് ധരിച്ചില്ല എന്നു പറഞ്ഞു സ്റ്റേഷനിൽ വിളിപ്പിച്ചു പോലീസ് മർദ്ദിച്ചതായി യുവാവിന്റെ പരാതി





കാസർകോട്:(www.thenorthviewnews.in) ഹെൽമറ്റ് ധരിച്ചില്ല എന്നു പറഞ്ഞു സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു പൊലീസുകാർ ചേർന്ന് മർദ്ദിച്ചതായും അമ്മയെ അസഭ്യ വർഷം നടത്തിയതായും യുവാക്കൾ എസ്പിക്ക് പരാതി നൽകി. പൊലീസുകാർ കൈ കാണിച്ചു  നിർത്തിയില്ല എന്നു പറഞ്ഞായിരുന്നുവെത്രെ മർദിച്ചത്. തളങ്കര പള്ളിക്കാലിലെ യൂസുഫലി എംഎ ഹകീം എന്നിവരാണ് പരാതിക്കാരൻ. സുഹൃത്തിനൊപ്പം ടൗണിൽ പോയിരുന്നുവെന്നും പോലീസ് കൈകാണിച്ചത് അറിഞ്ഞിരുന്നില്ല എന്നും യുവാവ് പറയുന്നു. അസഭ്യം പറഞ്ഞു ഷൂ കൊണ്ട് ചവിട്ടുകയും ലാത്തിക്കൊണ്ട് അടിക്കുകയും ആയിരുന്നുവെത്രെ. രാത്രി വരെ സ്റ്റേഷനിൽ നിർത്തുകയും വെള്ളമോ ഭക്ഷണമോ നൽകിയില്ല എന്നും പരാതിയിൽ പറയുന്നു.

Post a Comment

أحدث أقدم