പുഴയിൽ വെള്ളം കയറിയതോടെ ഒറ്റപ്പെട്ട ഗ്രാമങ്ങൾ എം.എൽ.എ എം.സി ഖമറുദ്ധീൻ സന്ദർഷിച്ചു




പെർള:(www.thenorthviewnews.in)ലോക്ക്ഡൗൺ മൂലം കർണാടകം വഴി അടച്ചതിനാൽ ദുരിതത്തിലായിരുന്ന എൺമകജെ  പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ ജനങ്ങൾ മഴക്കാലത്ത് അഡ്ക്കസ്ഥല പുഴയിൽ വെള്ളം കൂടി കയറിയതോടെ ഒറ്റപ്പെട്ട ജനങ്ങളെ തേടി മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൻ എത്തി.
ഒന്നാം വാർഡായ സായ, രണ്ടാം വാർഡായ ചവർക്കാട് എന്നിവിടങ്ങളിലെ അയ്യായിരത്തോളം ജനങ്ങൾ കേരളത്തിലേക്ക് കടക്കാനാവാതെ കടുത്ത ദുരിതത്തിലായിരിക്കുകയാണ്.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലയളവിൽ മഞ്ചേശ്വരം എം.എൽ.എ ആയിരുന്ന പരേതനായ പി.ബി അബ്ദുൽ റസാഖ് മുൻകയ്യെടുത്ത് എൺമകജെ പഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാപ്രതിസന്ധി പരിഹരിക്കുന്നതിനായി ഒന്നാം വാർഡായ സായയിൽ നിന്നും പതിനേഴാം വാർഡായ അടുക്കസ്ഥലയിലേക്ക് പാലം നിർമ്മിക്കാൻ അനുമതി തേടുകയും തുടർന്ന് 14.5 കോടി ചെലവിൽ പാലം നിർമ്മിക്കാൻ അനുമതി നൽകുകയും ഇതിലേക്കാവശ്യമായ സ്ഥലം നാട്ടുക്കാർ സൗജന്യമായി നൽകുകയും ചെയ്തിരുന്നു.എന്നാൽ പിന്നീട് വന്ന ഈ സർക്കാരിൽ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ നിരന്തരം ഇടപെട്ടിട്ടും ഫണ്ടനുവദിക്കാത്തതിനാൽ പാലത്തിന്റെ നിർമ്മാണം അനിഷ്ചിതമായി നീണ്ടു പോവുകയാണെന്ന് പഞ്ചായത്തംഗം ഐത്തപ്പകുലാൾ പറഞ്ഞു.പാലത്തിന്റെ നിർമ്മാണത്തിനാവശ്യമായ ഫണ്ടനുവദിക്കുന്ന കാര്യത്തിലടക്കമുള്ള തടസ്സങ്ങൾ ഉടൻ നീക്കി എത്രയും വേഗം പാലം യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുമെന്നും ഇവിടെത്തെ ഈ ദുരിതാവസ്ഥ വീണ്ടും സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും എം.സി ഖമറുദ്ധീൻ എം.എൽ.എ പറഞ്ഞു.
കേരളത്തിന്റെ ഭാഗമായ ഈ വാർഡുകളിലേക്ക് എത്തിച്ചേരാനുളള റോഡ് കർണാടകയുടെ  ഭാഗമായതിനാലാണ് കർണാടക വഴിയടച്ചിട്ടത്.
നേരെത്തെ ലോക്ക്ഡൗണിന്റെ ആരംഭകാലത്ത് വഴിയടച്ചതിനാൽ റേഷൻ വാങ്ങാൻ കേരളത്തിലേക്കെത്തിച്ചേരാൻ തടസ്സങ്ങൾ നേരിട്ട സാഹചര്യത്തിൽ മഞ്ചശ്വരം എം.എൽ.എ നേരിട്ടെത്തി  ഈ പ്രദേശങ്ങകിൽ തന്നെ താൽക്കാലിക റേഷൻ വിതരണ കേന്ദ്രം ആരംഭിച്ചു പ്രശ്നം പരിഹരിച്ചിരുന്നു.
ഇപ്പോൾ പുഴയിൽ വെള്ളം കൂടി കയറിയതോടെ ഈ പ്രദേശങ്ങൾ തീർത്തും ഒറ്റപ്പെട്ട സാഹചര്യമറിഞ്ഞതിനാലാണ് എം.എൽ.എ വീണ്ടുമെത്തിയത്.
സാമൂഹ്യ പ്രവർത്തകരായ മാഹിൻ കേളോട്ട്,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദിഖ് കണ്ടിഗെ , വാർഡ് മെമ്പർ ഐത്തപ്പ കുളാൽ, ജയശ്രീ കുളാൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.എസ് ഗംഭീർ, ലീഗ് പ്രസിഡന്റ് അബൂബക്കർ പെർധനെ, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഹകീം ഖണ്ടിഗെ ,എം.വൈ.എൽ  സെക്രട്ടറി അൻസാർ പെർള ,ഹരീഷ്‌ സായ ,മുഹമ്മദ് ചവർകാട് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.



KEYWORD


M.C KAMARUDHEEN MLA MANJESHWARAM

Post a Comment

أحدث أقدم