ആനാട് സ്വദേശി ആത്മഹത്യ ചെയ്തതിന് പിന്നാലെ,
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ആത്മഹത്യാശ്രമം



തിരുവനന്തപുരം:(www.thenorthviewnews.in) കോവിഡ് വാർഡിൽ നിരീക്ഷണത്തിലായിരുന്ന  നെടുമങ്ങാട് സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.  കോവിഡ് ഭയം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് നിഗമനം. ആരോഗ്യപരമായി ഗുരുതരമായ പ്രശ്നം ഇദേഹത്തിന് ഉണ്ടായിരുന്നില്ലെന്ന് അറിയുന്നു. ഇയാളെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയാതായാണ് വിവരം.
നേരത്തെ,
കോവിഡ് ഐസൊലേഷൻ വാർഡിൽനിന്ന് അനുവാദമില്ലാതെ പുറത്തുപോയശേഷം തിരികെയെത്തിച്ച രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ചിരുന്നു. കോവിഡ് മുക്തനായി ചൊവാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞ ആനാട് സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്തത്.

ഇന്ന് രാവിലെയാണ് ആനാട് സ്വദേശി ആത്മഹത്യാശ്രമം നടത്തിയത്. ആശുപത്രി ജീവനക്കാരെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥിതി ഗുരുതരമാവുകയായിരുന്നു.

കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ആനാട് സ്വദേശി കടന്നുകളഞ്ഞത്. മെഡിക്കല്‍ കോളജില്‍ നിന്ന് ബസിലാണ് ഇയാള്‍ നാട്ടിലെത്തിയത്. ഏകദേശം 22 കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ചു. ആനാട് ബസിറങ്ങിയപ്പോള്‍ നാട്ടുകാരാണ് രോഗിയെ തടഞ്ഞുവെച്ചത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അതീവ സുരക്ഷയുള്ള കോവിഡ് വാര്‍ഡില്‍ നിന്ന് എങ്ങനെയാണ് ഇയാള്‍ കടന്നുകളഞ്ഞത് എന്നാണ് അധികൃതരെ കുഴക്കുന്നത്. കോളജില്‍ നിന്ന് ബസിലാണ് നാട്ടിലെത്തിയത് എന്നതും ഗൌരവത്തോടെയാണ് അധികൃതര്‍ കാണുന്നത്



KEYWORD


K.K SHAILAJA HEALTH MINISTER KERALA

THIRUVANANTHAPURAM EDICAL COLLEGE

Post a Comment

أحدث أقدم