സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി, മരിച്ചത് പാലക്കാട് സ്വദേശിനി




തിരുവനന്തപുരം: (www.thenorthviewnews.in) സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി, മരിച്ചത് പാലക്കാട് സ്വദേശിനി.ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 12 ആയി പാലക്കാട്​ കടമ്ബഴിപ്പുറം സ്വദേശിനിയായ മീനാക്ഷി അമ്മാള്‍ കഴിഞ്ഞ ദിവസമാണ്​ മരിച്ചത്​. 73 വയസായിരുന്നു. പാലക്കാട്​ ജില്ല ആശുപത്രിയില്‍വെച്ച്‌​ കഴിഞ്ഞ ദിവസമാണ്​ ഇവര്‍ മരിച്ചത്​. മരണശേഷമാണ്​ ഇവര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ ശക്തമായ പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ മേയ്​ 28ന് ജില്ല ആശു​പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരണശേഷം വീണ്ടും സ്രവ​ സാമ്ബിളുകള്‍ പരിശോധനക്ക്​ അയക്കുകയായിരുന്നു.

Post a Comment

أحدث أقدم