പ്രവർത്തന മികവിന് ആഗോള കയ്യൊപ്പ് - എം.എസ്. എഫ് എതിർത്തോട് ശാഖയെ  കെ.എം.സി.സി എതിർത്തോട് സോൺ  അനുമോദിക്കുന്നു



  



എതിർത്തോട്:(www.thenorthviewnes.in) കലാലയ ക്യാംബസ്സ് വിഷയങ്ങളിലും സാമൂഹികവും രാഷ്ട്രീയവും ദേശീയവുമായ മറ്റു വിഷയങ്ങളിലും അതിശക്തമായി ഇടപെട്ടുകൊണ്ട് അവകാശങ്ങൾ നേടിയെടുക്കുന്നതോടൊപ്പം കാരുണ്യവഴിയിലും സ്തുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കി കൊണ്ട് എം.എസ്എ.ഫ് എന്ന വിദ്യാർത്ഥി പ്രസ്ഥാനം ജൈത്രയാത്ര തുടരുകയാണ്.  കേരളത്തിന്റെ മുക്കിലും മൂലയിലും മാത്രമല്ല ദേശീയ തലത്തിലും എം എസ് എഫ് എന്ന പ്രസ്ഥാനത്തിന് ഇന്ന് വളരെയേറെ അംഗീകാരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രതികൂല സാഹചര്യത്തിലും തഴച്ചുവളരുന്ന വടാവൃക്ഷമാണിന്ന് എം.എസ്എഫ്. 

അദ്വിദീയനായ സീതി സാഹിബിന്റെ ധിഷണാബോധമാണ്  ഇങ്ങനെയൊരു പ്രസ്ഥാനത്തിന് ബീജാവഹം നൽകിയത്.
"വിദ്യാർത്ഥിത്വം വളർത്തുക"- എന്ന പ്രമേയവുമായി പിറവിയെടുത്ത എം എസ് എഫ് എന്ന ത്രയാക്ഷരം സിരകളിൽ വിദ്യുത്  തരംഗങ്ങൾ അനുഭവഭേദ്യമാക്കിക്കൊണ്ട് പട നയിക്കുകയാണ്.
കരുത്തുറ്റ നേതൃത്വം കോർത്തിണക്കിയ ആ കണ്ണികയിൽ കുഞ്ഞു ബാല്യങ്ങളെ അണി ചേർത്ത് രാഷ്ട്രീയമായും സാംസ്കാരികമായും ദിശാബോധം നൽകി ഈ പടയണി മുന്നോട്ടു കുതിക്കുകയാണ്. കാലം കാത്തുവെച്ച കനകത്തേരിലേറിയുള്ള ജൈത്രയാത്രയിലാണിന്ന് ഈ പ്രസ്ഥാനം. 

എതിർത്തോട് പ്രദേശത്തു ഈ മഹത് സംഘടനയെ ഉത്തരോത്തരം ഉന്നതിയിലെത്തിച്ച നേതൃപാടവത്തെ  കെഎംസിസി എതിർത്തോട് സോൺ  അനുമോദിക്കുന്നു ..

ഓൺലൈനിൽ ചേർന്ന കെഎംസിസി എതിർത്തോട് സോൺ പ്രവത്തക കൺവെൻഷനിൽ  സെക്രട്ടറി ഷാനിഫ് അഹമ്മദ് സ്വാഗതം പറഞ്ഞു ,പ്രസിഡന്റ് ഇമ്തിയസ് അധ്യക്ഷത വഹിച്ചു ,ദുബൈ കെഎംസിസി ചെങ്കള പഞ്ചായത്ത് ഓർഗനൈസിംഗ് സെക്രട്ടറി റഫീഖ് എതിർത്തോട് ഉൽഘടനം ചെയ്തു ,സാലിം മൂസ ,റിയാസ് മുത്തലിബ് ,സിദ്ദിഖ് കുവൈറ്റ് , കാദർ ,ശിഹാബ് ഖത്തർ ,സിറാജ് ബഹ്‌റൈൻ,അബ്ബാസ് സൗദി അറേബ്യ ,സത്താർ ,ഖലീൽ ,ഇബ്രാഹിം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

Post a Comment

Previous Post Next Post