കാസർകോട് മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി തുറക്കില്ലെന്ന് ഭാരവാഹികൾ



കാസർകോട്: (www.thenorthviewnews.in) ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ സർക്കാറുകളുടെ നിബന്ധന പാലിച്ച് തുറന്ന് പ്രവർത്തിക്കാൻ ബുദ്ധിമുട്ടുള്ളതിനാലും വിശ്വാസി സമൂഹത്തിൻ്റെ നന്മ മുൻനിർത്തിയും തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി തൽക്കാലം ആരാധനക്കായി തുറന്ന് കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി പ്രസിഡണ്ട് യഹ് യ തളങ്കരയും ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാനും അറിയിച്ചു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലവിലുള്ള സ്ഥിതി തുടരും
മാലിക് ദീനാർ പള്ളിയുടെ കീഴിലുള്ള ജുമുഅത്ത് പള്ളികളും തുറന്ന് പ്രവർത്തിക്കേണ്ടതില്ലാന്നാണ് തീരുമാനം. മറ്റുമഹൽ പള്ളികൾ നിബന്ധന പാലിച്ച് ആരാധനക്കായി തുറന്ന് പ്രവർത്തിക്കാവുന്നതാണെന്നും അറിയിപ്പിൽ പറഞ്ഞു

Post a Comment

Previous Post Next Post