ആതിര ചികിത്സ സഹായവുമായി പീപ്പിൾസ് മുന്നാട് കോളേജ് യു.എ.ഇ അലുമിനി കമ്മിറ്റി സൗഹൃദം കൂട്ടായ്മ
മുന്നാട്:(www.thenorthviewnews.in) പീപ്പിൾസ് കോളേജ് വിദ്യാർത്ഥിനി കൊളത്തൂരിലെ ആതിരയ്ക്ക് ചികിത്സാ സഹായവുമായി യു.എ.ഇ യിലെ പീപ്പിൾസ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ സൗഹൃദം. മെമ്പർമാരിൽ നിന്നും പിരിച്ചെടുത്ത തുക നാട്ടിലെ ആതിര ചികിത്സ സഹായ കമ്മിറ്റിയുടെ ചെയർ പേഴ്സൺ ശ്രീമതി ഇ. പത്മാവതിയെ ഏല്പിച്ചു. സൗഹൃദം മെമ്പർമാരായ ശ്രീയേഷ് മോഹൻ , ശരത് കരിച്ചേരി , അനൂപ് മുന്നാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു ഫണ്ട് ശേഖരണം വിജയകരമാക്കിയവർക്കുള്ള നന്ദി ഭാരവാഹികൾ അറിയിച്ചു.

Post a Comment