നഷ്ടമായത് ജേഷ്ഠ സഹോദരനെ: എം.സി ഖമറുദ്ധീൻ
ഉപ്പള:(www.thenorthviewnews.in)മുസ്ലിം ലീഗ് നേതാവും ചന്ദ്രിക ഡയറക്ടറുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗത്തോടെ തനിക്ക് എന്നും ഉപദേശങ്ങളും ശാസനയുമൊക്കെയായി വഴികാട്ടിയായിരുന്ന ജേഷ്ഠ സഹോദരനെയാണ് നഷ്ടമായത് എന്ന് യു.ഡി.എഫ് ജില്ലാ ചെയർമാനും മഞ്ചശ്വരം എം.എൽ.എയുമായ എം.സി ഖമറുദ്ധീൻ പറഞ്ഞു.
കഴിഞ്ഞ മാർച്ച് പതിനെട്ടിന് ഒരുപാട് നേരം അദ്ധേഹത്തിന്റെ വീട്ടിലിരുന്ന് സംസാരിച്ചിരുന്നു.
പിന്നീട് കണ്ണുർ ആശുപത്രി മിൽ ഓപ്പറേഷനെ തുടർന്ന് വിശ്രമിക്കുമ്പോൾ സന്ദർഷിക്കാനെത്തിയപ്പോൾ കൊറോണ ദീതിയിൽ മണ്ഡലം ശ്രദ്ധിക്കേണ്ട സമയത്ത് ഇത്രയും ദൂരം വന്ന് ബുദ്ധിമുട്ടേണ്ടിയിരുന്നില്ലെന്നും നോമ്പിന്റെ അവസാനത്തെ പത്തിൽ ഇവിടെ കിടക്കേണ്ടി വന്നല്ലോ എന്ന് പരിഭവിക്കുകയായിരുന്നു അദ്ധേഹം.
കഴിഞ്ഞ മഞ്ചേശ്വരം ഉപതിരെഞ്ഞെടുപ്പിൽ മത്സരിച്ച എനിക്ക് വേണ്ടി അദ്ധേഹത്തിന്റെതായ ശൈലിയിൽ നിഷബ്ദമായി പ്രത്യേകം ഒറ്റയ്ക്ക് പ്രാവർത്തിച്ചിരുന്ന അദ്ധേഹത്തിന്റെ പ്രവർത്തനം തന്റെ വിജയത്തിന് മുതൽകൂട്ടായിരുന്നു.
കാസറഗോട്ടെ മുസ്ലിംലീഗിനെ സംബന്ധിച്ചടുത്തോളം നികത്താനാവാത്ത നഷ്ടമാണ് മെട്രോയുടെ വേർപാടോടെ ഉണ്ടായത്,
ജില്ലയിൽ അടുത്ത കാലത്തായി ചെർക്കളം അബ്ദുല്ല സാഹിബ്,പി ബി അബ്ദുൽ റസാഖ് സാഹിബ് തുടങ്ങിയ നിരവധി നേതാക്കന്മാർ ഒന്നൊന്നായി വിട പറഞ്ഞു,അക്കൂട്ടത്തിൽ പെട്ട മറ്റൊരു തലയെടുപ്പുള്ള നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്നും ഖമറുദ്ധീൻ കൂട്ടിച്ചേർത്തു
KEYWORD
M.C KAMARUDHEEN MLA


Post a Comment