ഓൺ ലൈൻ സൗകര്യമില്ലാത്തതിൻ്റെ പേരിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ
എം.എസ്.എഫ് കാസർകോട് മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി




കാസർകോട്:(www.thenorthviewnews.in)ഓൺ ലൈൻ ക്ലാസ്സിന് സൗകര്യമില്ലത്തിൻ്റെ പേരിൽവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും, കന്നട വിഭാഗത്തിനുൾപ്പെടെ
മുഴുവൻ വിദ്യാർത്ഥി കൾക്കും ഓൺലൈൻ ക്ലാസ്സ്‌ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ നടത്തിയ പ്രതിഷേധ സംഗമം മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ്. പ്രസിഡന്റ് മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. റഫീഖ് വിദ്യാനഗർ, ഷാനിഫ് നെല്ലിക്കട്ട,ഷാനവാസ്‌ മാർപാനടുക്ക,അജ്മൽ മിർഷാൻ,ഇബ്രാഹിം കാസിയാറകം,അറഫാത്ത് കൊവ്വൽ,അഫ്സൽ പള്ളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post