സത്രീ വിരുദ്ധമെന്നും നിലവാരമില്ലെന്നും വിമർശനം; പൊലീസിന്‍റെ യു ട്യൂബ് ചാനല്‍ കുട്ടന്‍പിള്ള സ്പീക്കിങ് നിര്‍ത്തിവെച്ചു






തിരുവനന്തപുരം:(www.thenorthviewnews.in) കേരള പോലീസ് സാമൂഹിക മാധ്യമങ്ങളില്‍ തുടങ്ങിയ റോസ്റ്റിങ് പരിപാടിയായ പിസി കുട്ടന്‍പിള്ള സ്പീക്കിങ് അവസാനിപ്പിച്ചു. സ്ത്രീവിരുദ്ധമെന്നും നിലവാരമില്ലെന്നുമുള്ള വിമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് യൂടൂബ് ചാനല്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. കേരള പോലീസ് സൈബര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയതാണ് റോസ്റ്റിങ് പരിപാടി . ടിക് ടോക് വിഡിയോകളോടും എഫ് ബിയിലെ കമന്‍റുകളോടുമുള്ള പൊലീസിന്‍റെ പ്രതികരണമെന്ന നിലക്ക് ഇറക്കിയ ആദ്യ വിഡിയോ തന്നെ പാളി.സ്ത്രീ വിരുദ്ധമാണ് കുട്ടന്‍പിള്ള പൊലീസിന്റെ പല പരാമര്‍ശങ്ങളുമെന്ന് വിമര്‍ശമുയര്‍ന്നു. ഒപ്പം ആള്‍ക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിക്കുന്നതും.പുതിയ പരിപാടി ബോധവല്‍ക്കരണത്തിന് ഉതകുന്നതല്ലെന്നും കൂടുതല്‍ നവീനമായ പരിപാടി ആരംഭിക്കുമെന്നുമാണ് കേരള പൊലീസിന്‍റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.ജൂണ്‍ ആറിന് യുട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടകം ഏഴ് ലക്ഷത്തിലധികം പേരാണ് കണ്ടത്

Post a Comment

أحدث أقدم