ജില്ലയ്ക്ക് നഷ്ടമായത് ജനകീയ നേതാവ്
കാഞങ്ങാട്:(www.thenorthviewnews.in) സമൂഹത്തിനും അശരണർക്കും തണലായിരുന്ന മത രാഷട്രീയ സാമൂഹ്യ ജീവ കാരുണ്യ രംഗത്ത് പ്രമുഖ വ്യക്തിത്വം മെട്രൊ മുഹമ്മദ് ഹാജി നിര്യാതനായി (70) . മെട്രോ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ഹാജി,
ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ, കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ പ്രസിഡന്റ്, മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രവർത്തക സമിതി അംഗം, SYS ന്റെ സംസ്ഥാന ട്രെഷറർ, ജില്ലാ ട്രെഷറർ, പെരിയ അംബേദ്കർ കോളേജ് ചെയർമാൻ തുടങ്ങിയ നിരവധി മേഖലകളിൽ സ്തുതിർഹമായ പങ്കാളിത്തം കൊണ്ട്, ജന മനസ്സുകളിൽ ഇടം നേടി.
കോഴിക്കോട്ആസ്റ്റർ മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു 12.30 മണിയോടെ യായിരുന്നു മരണം സംഭവിച്ചത്. ദീർഘ നാളായി ചികിത്സയിൽ കഴിഞ്ഞു വരുന്നു.എണ്ണമില്ലാത്ത അത്രയും അശരണർക്ക് താങ്ങും തണലുമായി വർത്തിച്ച മഹാമനീഷി വടക്കേ മലബാറിലെ ഒട്ടുമിക്ക മത സ്ഥാപനങ്ങളുടെയും നിർമ്മാണത്തിൽ നിസ്തുലമായ സംഭാവനകളും നൽകിയിരുന്നു. മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗത്തോടെ നഷ്ടമായത് ആയിരങ്ങളായ പാവങ്ങളുടെ ആശ്രയ കേന്ദ്രമാണ്.

Post a Comment