വുഹാനെ മറികടന്ന് മുംബൈ , മഹാരാഷ്ട്രയില്‍ മാത്രം 90,000 കേസുകള്‍;ജ്യത്തെ കോവിഡ് കേസുകള്‍ 2.7 ലക്ഷം കടന്നു
മുംബൈ :(www.thenorthviewnews.in) കോവിഡ് വ്യാപനത്തിൽ ചൈനയിലെ പ്രഭവ കേന്ദ്രമായ വുഹാനെ മറികടന്ന് മുംബൈ, ബുധനാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ മുംബൈയില്‍ 51,100 പേർക്കാണ് ഇതിനകം വൈറസ് ബാധയുണ്ടായത്. നിലവിൽ വുഹാനെക്കാൾ 700 കോവിഡ് കേസുകൾ മുംബൈയിൽ അധികമാണ്. 3,869 മരണങ്ങളുൾപ്പെടെ 50,333 കോവിഡ് കേസുകളാണു വുഹാനില്‍ ഇതുവരെ റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ 90,000 പേരിലാണു രോഗം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 9985 കോവിഡ് കേസുകളും 279 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് രാജ്യത്ത് 9000 ത്തില്‍ അധികം കേസുകള്‍ രേഖപ്പെടുത്തുന്നത്. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് ബാധിതര്‍ 276583 ആയി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 279 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണങ്ങള്‍ 7745 ആയി ഉയര്‍ന്നു. 133632 സജ്ജീവ രോഗികളാണ് രാജ്യത്തുള്ളത്. 135206 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
KEYWORD
COVID 19 IN INDIA
MAHARASTRA GOVERNMENT
INDIA GOVERNMENT

Post a Comment