സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് രോഗമുക്തി,
കാസർകോട് II പേർക്ക്
കാസർകോട്: (www.thenorthviewnews.in)
രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 905 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.. ഇതോടെ ജില്ലയിൽ കോവിഡ് ചികിത്സയിലുള്ളത് 102 പേരാണ്.
കാസർകോട് ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 22 ന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള കുമ്പള സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 23 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള പൈവളിഗെ സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 24ന് രോഗം സ്ഥിരീകരിച്ച 60 വയസുള്ള വോർക്കാടി സ്വദേശി യു.എ.യിൽ നിന്ന് വന്ന് മെയ് 25 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള ഉദുമ സ്വദേശി ,മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 25 ന് കോവിഡ് പോസിറ്റീവായ 45 വയസുള്ള മംഗൽപാടി സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 25 ന് കോവിഡ് പോസിറ്റീവായ 60 വയസുള്ള കുമ്പള സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 29 ന് കോവിഡ് പോസിറ്റീവായ 63 വയസുള്ള ബദിയടുക്ക സ്വദേശി എന്നിവർക്കും ഉദയഗിരി സി എഫ് എൽ ടി സി യിൽ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 31 ന് കോവിഡ് പോസിറ്റീവായ 23 വയസുള്ള മംഗൽപാടി സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന് ജൂൺ ഒന്നിന് കോവിഡ് പോസിറ്റീവായ 36 വയസുളള ബദിയടുക്ക സ്വദേശി എന്നിവർക്കുമാണ് ഇന്ന് കോ വിഡ് നെഗറ്റീവായത്.
KEYWORDS
DISTRICT INFORMATION OFFICER
DISTRICT COLLECTOR KASARGOD
CHEIF MINISTER OF KERALA

Post a Comment