മാസ്‌ക് ധരിക്കാത്തതിന് 233 പേര്‍ക്കെതിരെ കേസ്:
അടച്ചുപൂട്ടല്‍ ലംഘനം: ഏഴ് പേര്‍ അറസ്റ്റില്‍

 കാസര്‍കോട്: (www.thenorthviewnews.in) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 8238 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  ഇന്നലെ (ജൂണ്‍ 23) മാത്രം 233 കേസുകളാണ്  രജിസ്റ്റര്‍ ചെയ്തത്.
ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍  കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുമ്പള-2, കാസര്‍കോട്-1,ബേക്കല്‍-1,ചീമേനി-1, ബദിയഡുക്ക-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി ഏഴ്  പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനം കസ്റ്റഡിയിലെടുത്തു. ഇതോടെ  ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം  2697 ആയി. വിവിധ കേസുകളിലായി 3398 പേരെ അറസ്റ്റ് ചെയ്തു. 1160 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. 

Post a Comment

Previous Post Next Post