കർണാടകയിൽ ലോക്ഡൗണിൽ കുടുങ്ങിയ പത്താംതരം,പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരമൊരുക്കും- ജില്ലാകളക്ടര്‍



District Collector | Website of Kasargod | India




കാസർകോട്:(www.thenortviewnews.in)
കർണാടക യിലുള്ള കാസർകോട് ജില്ലയിൽ എസ് എസ് എല്‍  സി ,പ്ലസ്ടു പരീക്ഷ എഴുതേണ്ട  വിദ്യാര്‍ത്ഥികള്‍ ക്ക് പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുള്ള  ബസ് സൗകര്യം ജില്ലാഭരണകൂടം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികള്‍ covid19jagratha.kerala.nic.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ മെയ് 25  ന്  രാവിലെ  പത്തിന് മുമ്പ് മഞ്ചേശ്വരം തലപ്പാടി  അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ എത്തണം. ഇവരെ ജില്ലാഭരണകൂടം  ഏര്‍പ്പെടുത്തുന്ന  പ്രത്യേകം കെ എസ് ആര്‍ ടി സി  ബസുകളില്‍  അതത് വിദ്യാലയങ്ങളില്‍ എത്തിക്കും . പത്താംതരം പരീക്ഷ എഴുതേണ്ട 297 വിദ്യാര്‍ത്ഥികളാണ് കർണാടകയിൽ ഉള്ളത്.ഇതില്‍ 33 കുട്ടികള്‍ സ്വന്തമായി എത്തി പരീക്ഷ എഴുുതാമെന്ന് അറിയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 264  പത്താംതരം  വിദ്യാര്‍ത്ഥികളും   കർണാടകയിലുള്ള പ്ലസ്ടു വിദ്യാര്‍ത്ഥികളും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സബ്കളക്ടർ പാസ് അനുവദിക്കും. പാസ് ലഭിക്കാന്‍ കാലതാമസം  ഉണ്ടായാലും രജിസ്റ്റര്‍ ചെയ്ത രേഖയുമായി മെയ്  25 ന് രാവിലെ പത്തിന് മുമ്പ് തലപ്പാടി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന്  ജില്ലാ കളക്ടര്‍  അറിയിച്ചു.പത്താംതരം  വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ദൂരിക്കരിക്കുന്നതിനും  രജിസ്റ്റര്‍ ചെയ്യുന്നതിനും  മഞ്ചേശ്വരം എ ഇ ഒ ദിനേശനെ  നോഡല്‍ ഓഫീസറായി (9496358767) നിയമിച്ചു .പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ സംശയ ദൂരീകരണത്തിനും രജിസ്റ്റര്‍ ചെയ്യുന്നതിനും ബേത്തൂര്‍പ്പാറ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശശിയെ (9539412753). നോഡല്‍ ഓഫീസര്‍ ആയി നിയമിച്ചു.വി എച്ച് .എസ.ഇ പരീക്ഷ എഴുതേണ്ട ആരും കർണാടകയിൽ  കുടുങ്ങിയിട്ടില്ല.തലപ്പാടിയില്‍ നിന്ന് പ്രത്യേകം ഏര്‍പ്പെടുത്തുന്ന കെ എസ് ആര്‍ ടി  സി  ബസില്‍ ആയിരിക്കും ഇവരെ അതത് സ്‌കൂളില്‍ എത്തിക്കുക. ഒരു ബസില്‍ 30 വിദ്യാര്‍ത്ഥികൾ എന്ന ക്രമത്തിലാണ്. കെ എസ് ആർടിസി ബസ് ക്രമീകരിക്കുക.  ഇതിനായി എസ് ഡി ആര്‍ എഫില്‍ നിന്ന് തുക വകയിരുത്തി നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു.


സ്‌കൂളില്‍ എത്തിച്ചേരുന്ന വിദ്യാര്‍ത്ഥികളെ കോവിഡ് 19 ജാഗ്രത മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് പരീക്ഷ എഴുതിക്കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നത്  ഉള്‍പ്പെടെയുള്ള  കാര്യങ്ങള്‍  അനുവര്‍ത്തിക്കുന്നതിനും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടര്‍  നല്‍കി ..ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറെ ചുമതലപ്പെടുത്തി..കളക്ടറേറ്റില്‍ നടന്ന   പൊതുവിദ്യാഭ്യാസ വകുപ്പിലെ  ഉന്നത ഉദ്യോഗസ്ഥരുടെ  യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷ വഹിച്ചു.  വിദ്യാഭ്യാസ ഉപഡയരക്ടര്‍ കെ വി പുഷ്പ,കാസര്‍കോട്  ഡിഇഒ നന്ദികേശന്‍,കാഞ്ഞങ്ങാട് ഡിഇഒ സരസ്വതി.കെ എസ് ആര്‍ ടി സി ഡിപ്പോ മാനേജര്‍ കുഞ്ഞിരാമന്‍ എന്നിവര്‍ സംബന്ധിച്ചു.


KEYWORDS


DISTRICT INFORMATION OFFICER

DISTRICT COLLECTOR KASARGOD

CHEIF MINISTER OF KERALA

Post a Comment

أحدث أقدم