മാധ്യമ പ്രവർത്തകർക്ക് പോലീസ് മർദ്ദനം
മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാനൊരുങ്ങി ചാനൽ ആർബി



കാസർകോട്:(www.thenorthviewnews.in)ചാനൽ ആർബി എംഡിയും മാധ്യമ പ്രവർത്തകനുമായ ഹാരിസ് പുണ്ടൂർ, വീഡിയോ എഡിറ്റർ സുധീർ എന്നിവരെ രാത്രി മഫ്ടിയിലെത്തിയ സിഐയും സംഘവും മർദ്ദിച്ചതായി പരാതി. നുള്ളിപ്പടി ദേശീയ പാതക്കരികിൽ പ്രവർത്തിക്കുന്ന ചാനൽ ആർബി ഓഫീസ് പൂട്ടി പുറത്തിറങ്ങുമ്പോൾ ആയിരുന്നു മർദ്ദനമെന്നും പ്രെസ് ഐഡി കാണിച്ചപ്പോൾ സംഘം മടങ്ങുകയായിരുന്നുവെന്നും ഹാരിസ് പറയുന്നു. സ്വകാര്യ വാഹനത്തിൽ മഫ്ടിയിൽ ആയിരുന്നു പോലീസ് സംഘം. രാത്രി കാലങ്ങളിൽ പുറത്തിറങ്ങാൻ പാടില്ല എന്നറിയില്ലേ എന്നു ചോദിച്ചു കൊണ്ടായിരുന്നുവെത്രെ മർദ്ദനം. ഓൺലൈൻ മാധ്യമങ്ങൾ കുറെ ഇറങ്ങികൊള്ളും എന്നു പറഞ്ഞു സിഐ പരിഹസിച്ചതായും പ്രസ് ക്ലബ് അംഗീകാരമുള്ള ഐഡി കാണിച്ചപ്പോൾ വാഹനത്തിൽ കയറി സംഘം മടങ്ങുകയുമായിരുന്നുവെന്നും ഹാരിസ് നോർത്ത് വ്യൂവിനോട് പറഞ്ഞു. സംഭവത്തിൽ എസ്പി, ഡിജിപി, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ഹാരിസ്.

Post a Comment

Previous Post Next Post