പൊന്നാനിയിൽ നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് ഉപ്പള സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം






മലപ്പുറം: (www.northviewnews.in) പൊന്നാനി ചാവക്കാട് ദേശീയപാതയിൽ പുതിയിരുത്തി സ്കൂൾപടിയിൽ നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഉപ്പള പച്ചിലംപാറയിലെ മുഹമ്മദ് ഹനീഫിന്റെ മകൻ മുഹമ്മദ് റഷീദ് (28) ആണ് മരിച്ചത്. ബൈക്കിൽ കൂടെ യാത്ര ചെയ്ത സുഹൃത്ത് ഉപ്പള പച്ചിലംപാറ സ്വദേശി അബ്ദുള്ള മകൻ ജമാലിനെ ഗുരുതരമായ പരിക്കുകളോടെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. എറണാകുളത്ത് നിന്ന് കാസർകോട് വരികയായിരുന്ന ബൈക്കാണ് പുതിയിരുത്തിയിൽ നിർത്തിയിട്ട ചരക്കു ലോറിയിൽ ഇടിച്ചത്. ലോറി ശ്രദ്ധയിൽ പെടാത്തതാണ് അപകടകാരണം. ലോറിയിൽ തലയിടിച്ചാണ് മരണം. ശബ്ദംകേട്ട് ഓടിയെത്തിയെ നാട്ടുകാരാണ് യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്. ആയിഷയാണ് റഷീദിന്റെ മാതാവ്. സഹോദരങ്ങൾ: ഷുഹൈൽ, മഹഷൂഖ്, മഹ്‌സീന


Post a Comment

Previous Post Next Post