അനുവദനീയമായ  കടകൾ അനുവദനീയ ദിവസങ്ങളിൽ മാത്രമേ തുറക്കാവൂ,
രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെ വാഹനങ്ങളോ ജനങ്ങളോ നിരത്തിലിറങ്ങാൻ പാടില്ല: ജില്ലാ കളക്റ്റർ



കാസർകോട്: (www.thenorthviewnews.in)
കാസർകോഡ് ജില്ലയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോർ കമ്മിറ്റി തീരുമാന പ്രകാരം തുറക്കാൻ അനുമതിയുള്ള  സ്ഥാപനങ്ങൾ   അനുവദിച്ച ദിവസങ്ങളിലും സമയത്തും മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് ജില്ലാ കളക്റ്റർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ഇങ്ങനെ  അനുവദിച്ച കടകൾ രാവിലെ 7 മുതൽ വൈകിട്ട് ഏഴ് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഹോട്ടലുകൾ റെസ്റ്റോറൻ്റുകൾ എന്നിവ തുറന്ന് പ്രവർത്തിപ്പിക്കാൻ പാടില്ല. ബന്ധപ്പെട്ട തദ്ധേശ സ്ഥാപനങ്ങളുടെ അനുമതിയോട് കൂടി പാർസൽ വിതരണം, ഹോം   ഡെലിവറി എന്നിവ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ നടത്താം. ഹോം ഡെലിവറി നടത്തുന്നവർ  ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. സി.ആർ.പി.സി 144 പ്രകാരമുള്ള നിരോധനാജ്ഞയും കേന്ദ്ര സർക്കാറിൻ്റെ ലോക്ക് ഡൗണും നിലനിൽക്കുന്നതിനാൽ രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെ വാഹനങ്ങളോ ജനങ്ങളോ നിരത്തിലിറങ്ങാൻ പാടില്ല. ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്റ്റർ അറിയിച്ചു.

KEYWORDS


DISTRICT INFORMATION OFFICER

DISTRICT COLLECTOR KASARGOD

Post a Comment

Previous Post Next Post