സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി




കോഴിക്കോട്:(www.thenorthviewnews.in)
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊവിഡ് ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന സ്ത്രീയാണ് മരിച്ചത്. കണ്ണൂര്‍ ധര്‍മടം സ്വദേശിനിയായ ആയിഷ (62) ആണ് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ പല വിധത്തിലുള്ള അസുഖങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതാവുകയായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്ന ഇവരെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോഴിക്കോട് ഡിഎംഒയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മറ്റ് ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇവരെ ഹൈ റിസ്‌ക്ക് വിഭാഗത്തിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. മെയ് 20 നാണ് ആയിഷക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Post a Comment

Previous Post Next Post