കാസര്‍കോട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു, സ്രവം പരിശോധനക്ക് അയക്കും
കാസര്‍കോട്:(www.thenorthviewnews.in) ഗോവയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരണപ്പെട്ടു. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി.എസ് മൊയ്തീനിന്റെ ഭാര്യ ആമിന(63) ആണ് മരിച്ചത്. ഇന്നു വൈകീട്ടോടെയാണ് വീട്ടില്‍ വച്ച് കുഴഞ്ഞുവീണാണ് മരിച്ചത്. അതേസമയം സ്രവം കൊവിഡ് പരിശോധനക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ ആവശ്യം ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പ്രമേഹ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ചൊവ്വാഴ്ചയാണ് ഇവര്‍ ഗോവയിലെ മകളുടെ വീട്ടില്‍ നിന്ന് തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടിലെത്തിയത്. ആരോഗ്യവകുപ്പ് അധികൃരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് പരിശോധനാഫലമെത്തിയ ശേഷം മൃതദേഹം മറവ് ചെയ്യും. മക്കള്‍: സഈദ്, ഉദൈഫത്ത്

Post a Comment