അധ്യാപക അവാർഡ് ജേതാവ് എംകെ ചന്ദ്രശേഖരൻ മാസ്റ്റർ വിരമിച്ചു





ചെർക്കള:(www.thenorthviewnews.in) സംസ്ഥാനത്തെ മികച്ച അധ്യാപകനായും ബഹുമുഖ പ്രതിഭയായും ജനശ്രദ്ധ പിടിച്ചുപറ്റിയ എം കെ ചന്ദ്രശേഖരൻ മാസ്റ്റർ 25 വർഷത്തെ നിസ്വാർത്ഥമായ അധ്യാപന സേവനത്തിനുശേഷം ഔദ്യോഗിക സർവീസിൽ നിന്നും വിരമിച്ചു. കഴിഞ്ഞ രണ്ടു വർഷമായി ചെർക്കള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ  പ്രധാനധ്യാപകൻ ആയി ജോലി ചെയ്ത അദ്ദേഹം പിടിഎ യുടെയും നാട്ടുകാരുടെയും ഏറെ പ്രിയങ്കരനായിരുന്നു .വിദ്യാഭ്യാസ-സാമൂഹിക സാംസ്കാരിക ശാസ്ത്രരംഗത്തെ മികച്ച വ്യക്തിത്വമായിരുന്നു എം കെ ചന്ദ്രശേഖരൻ മാസ്റ്റർ. 2017- 18  വർഷത്തെ മികച്ച സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന  അവാർഡും അതേവർഷം സംസ്ഥാനത്തെ മികച്ച പി. ടി. എ കുള്ള അവാർഡ് ചെർക്കള സ്കൂളിന് ലഭ്യമാക്കുന്നതിനും  തന്റെ പദവിയിൽ സാധിച്ചിട്ടുണ്ട് .വിദ്യാഭ്യാസ മേഖലകളിൽ കർമ്മകുശലനായ അധ്യാപകനായിരുന്നു എം കെ സി എന്ന് വിളിപ്പേരുള്ള ചന്ദ്രശേഖരൻ മാസ്റ്റർ. കെ പി എസ് ടി എ അധ്യാപക സംഘടനയുടെ സംസ്ഥാന സമിതി അംഗമായിരുന്ന  അദ്ദേഹം 14 വർഷം ജില്ലയിലെ സയൻസ് ക്ലബ് സെക്രട്ടറിയായും സംസ്ഥാന-ജില്ലാ സബ്ജില്ലാ കലോത്സവങ്ങ കളിലും ശാസ്ത്രമേളകളിലും മികച്ച സംഘാടകൻ ആയും പ്രവർത്തിച്ചിട്ടുണ്ട് .ചെർക്കള സ്കൂളിന്റ അക്കാദമിക രംഗങ്ങളിലും ഭൗതിക വികസന പ്രവർത്തനങ്ങളിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ഏറെ  പ്രശംസനീയമാണ് .
കോട്ടയം മണിമല സ്വദേശിയായ ചന്ദ്രശേഖരൻ നായർ 1995 ൽ ജില്ലയിൽ പിഎസ്‌സി വഴി ആദൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് അധ്യാപകനായി നിയമനം ലഭിച്ചതിനെ തുടർന്നാണ് കാസർകോട്ടെത്തിയത് . 14  വർഷം നെല്ലിക്കുന്ന് ഗേൾസ് ഹൈസ്കൂളിലും 4 വർഷം ജി.എച്ച്.എസ് എസ് ആദൂർ സ്കൂളിലും അടുക്കത്ത് ബയൽ, ബെള്ളൂർ സ്കൂളുകളിലും  അദ്ദേഹം  സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2017 ൽ പ്രധാന അധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ച ഇദ്ദേഹം രണ്ടുമാസം ഇടുക്കി മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്കൂളിലും, കാസർഗോഡ് ബേത്തൂർ പാറ ഹൈസ്കൂളിലും  സേവനം ചെയ്ത് 2018 ജൂണിലാണ് ചെർക്കള സ്കൂളിലെത്തിയത്.
എസ്എസ്എൽസി വിജയശതമാനം ഉയർത്തുന്നതിന്റെ ഭാഗമായി ബേത്തൂർപാറ സ്കൂളിൽ ഇദ്ദേഹം നടപ്പിലാക്കിയ സ്മാർട്ട് @ 2018 ,ചെർക്കള സ്കൂളിൽ നടത്തിയ സ്മാർട്ട് @2020പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു .കാസർകോട്  മല്ലികാർജ്ജുന ക്ഷേത്രത്തിനു സമീപം ആണ്  താമസം. കാസർകോട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപിക ജി വത്സലകുമാരി ആണ് ഭാര്യ .മണിപ്പാൽ മുനിയാൽ ആയുർവേദ കോളേജ് വിദ്യാർത്ഥിനി ചിൽസാ നായർ, കൊല്ലം ടികെഎം എൻജിനീയറിങ് കോളേജ് വിദ്യാർഥിനി സാന്ദ്ര നായർ എന്നിവർ മക്കളാണ്. കൊറോണാ ജാഗ്രത പശ്ചാത്തലത്തിൽ സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ ലളിതമായ യാത്രയയപ്പ് അദ്ദേഹത്തിന് നൽകി .

Post a Comment

أحدث أقدم