നാളെ മുതൽ സംസ്ഥാനത്ത് ഭാഗിക ട്രൈൻ സർവ്വീസ്; സമയവിവര പട്ടിക പുറത്തിറക്കി റയിൽവെ
തിരുവനന്തപുരം: (www.thenorthviewnews.in) ലോക്ക് ഡൗണിൽ നിന്ന് രാജ്യം ഘട്ടംഘട്ടമായി പുറത്തേക്ക് കടക്കുമ്പോൾ നാളെ മുതൽ സംസ്ഥാനത്ത് ദീർഘദൂര തീവണ്ടികൾ ഓടി തുടങ്ങുകയാണ്. തീവണ്ടികളുടെ സമയവിവരപട്ടിക റെയിൽവേ പുറത്തുവിട്ടു. നേരത്തെ ജനശതാബ്ദി ഉൾപ്പെടെയുള്ള തീവണ്ടികൾ നാളെ മുതൽ ഓടിത്തുടങ്ങും എന്ന അറിയിപ്പ് ഉണ്ടായിരുന്നതാണ്. എന്നാൽ ബുക്കിംഗ് ഈ തീവണ്ടികളിൽ വളരെ കുറവാണ്. സാമൂഹിക അകലം പാലിക്കുന്ന തരത്തിലല്ല ജനശതാബ്ദി ലെ ബുക്കിംഗ് എന്നതാണ് പല യാത്രക്കാരെയും അലട്ടുന്നത്. സാമൂഹിക അകലം പാലിച്ച് തീവണ്ടിയിൽ കയറിയ ശേഷം തിങ്ങിനിറഞ്ഞിരിക്കുന്നതെങ്ങനെ എന്നാണ് ചോദ്യം. ഇതിനായി മധ്യ സീറ്റ് ഒഴിച്ചിടണം എന്ന ആവശ്യം ശക്തമാണ്. ടിക്കറ്റുകൾ ഓൺലൈനിൽ ആയി തിരഞ്ഞെടുത്ത കൗണ്ടറുകൾ വഴി ബുക്ക് ചെയ്യാം. മാസ്ക് ധരിച്ച് എത്തുന്നവർക്ക് മാത്രമേ ടിക്കറ്റ് നൽകൂ.
നാളെ മുതലുള്ള തീവണ്ടികളുടെ സമയവിവരപ്പട്ടിക ഇങ്ങനെയാണ്:
■തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 5.45ന് പുറപ്പെടും.മടക്ക ട്രെയിൻ കോഴിക്കോട്ടുനിന്ന് പകൽ 1.45ന് (എല്ലാദിവസവും).
■തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് പകൽ 2.45ന് പുറപ്പെടും(ചൊവ്വാഴ്‌ചയും ശനിയാഴ്‌ചയും ഒഴികെ). മടക്ക ട്രെയിൻ കണ്ണൂരിൽനിന്ന് പുലർച്ചെ 4.50ന് പുറപ്പെടും(ബുധനാഴ്‌ചയും ഞായറാഴ്‌ചയും ഒഴികെ).
■തിരുവനന്തപുരം–ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തുനിന്ന് പകൽ 9.30ന് പുറപ്പെടും.മടക്ക ട്രെയിൻ ലോക്‌മാന്യ തിലകിൽനിന്ന് പകൽ 11.40ന് (എല്ലാദിവസവും)..
■എറണാകുളം ജങ്‌ഷൻ- നിസാമുദീൻ മംഗള എക്സ്പ്രസ് (02617): എറണാകുളത്തുനിന്ന് പകൽ 1.15ന് പുറപ്പെടും.മടക്ക ട്രെയിൻ നിസാമുദീനിൽനിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും).
■തിരുവനന്തപുരം സെൻട്രൽ –എറണാകുളം ജങ്‌ഷൻ (06302): പ്രതിദിന പ്രത്യേക ട്രെയിൻ തിങ്കളാഴ്‌ച പകൽ 7.45 മുതൽ.സർവീസ് ആരംഭിക്കും.
■എറണാകുളം ജങ്‌ഷൻ– തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിൻ പകൽ ഒന്നിന് പുറപ്പെടും.
■തിരുച്ചിറപ്പള്ളി–നാഗർകോവിൽ (02627): പ്രതിദിന സൂപ്പർ ഫാസ്റ്റ് തിങ്കളാഴ്‌ച പകൽ ആറുമുതൽ സർവീസ് സർവീസ് ആരംഭിക്കും. മടക്ക ട്രെയിൻ പകൽ മൂന്നിന് നാഗർകോവിലിൽനിന്ന് പുറപ്പെടും.

إرسال تعليق