നിരീക്ഷണത്തിൽ കഴിയുന്ന
കുടുംബത്തിന് പെരുന്നാൾ
സമ്മാനവുമായി യൂത്ത് ലീഗ്




മൊഗ്രാൽ പുത്തൂർ:(www.thenorthviewnews.in) കോവിഡ് 19 ൻ്റെ ഭാഗമായി മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിൻ്റെയും ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെയും കീഴിൽ നിരീക്ഷണത്തിൽ കഴിയുന്ന കുടുംബത്തിനാണ് 15-ാം വാർഡ് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ പെരുന്നാൾ സമ്മാനം നൽകിയത്, ബാംഗ്ലൂരിൽ നിന്നും വന്ന ഈ കുടുംബം 10 ദിവസമായി നിരീക്ഷണത്തിലാണ്, ഭാര്യ, ഭർത്താവ് ,ഒരു കുഞ്ഞ് എന്നിവരടങ്ങുന്ന കുടുംബമാണ് സ്വന്തമായി നിരീക്ഷണത്തിൽ കഴിയുന്നത്,
യൂത്ത് ലീഗ് പ്രസിഡൻ്റ് ഡി എം നൗഫൽ കിറ്റ് എച്ച്. എം സി അംഗം മാഹിൻ കുന്നിലിന് കൈമാറി, അസ്ക്കർ പടിഞ്ഞാർ, റഷീദ് പോസ്റ്റ്, ബഷീർ പൗർ, സിദ്ധീക്ക് കൊക്കടം ലത്തീഫ് അത്തു ,എന്നിവർ സംബന്ധിച്ചു,

Post a Comment

Previous Post Next Post