കുടുംബശ്രീ വായ്പ ചില ബാങ്കുകൾ നിരുൽസാഹപ്പെടുത്തുന്നു, മാനദണ്ഡം ലഘൂകരിച്ച്
ഏകീകരിക്കണം,മുളിയാർ ഗ്രാമ പഞ്ചായത്തംഗം
മന്ത്രിക്ക് കത്തയച്ചു
മുളിയാർ:(www.thenorthviewnews.in)കോവിഡ് 19 ദുരിതകാലത്ത്കുടുംബശ്രീമുഖേന അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച
വായ്‌പയുടെ മാനദണ്ഡം ലഘൂകരിച്ച്, ഏകീകരി ക്കണമെന്നും, വായ്പ ആവശ്യക്കാർക്ക് കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് മുളിയാർ ഗ്രാമപഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് നിവേദന മയച്ചു.
അംഗങ്ങളുടെ അപേക്ഷ
പരിഗണിച്ച് യൂണിറ്റിന് ആനുവദിക്കുന്ന തുക
യൂണിറ്റ് കമ്മിറ്റികൾ ആവശ്യക്കാർക്ക് വിതരണം ചെയ്യലാണ്
മുൻ കാലത്ത് ചെയ്തു വന്നിരുന്നത്.
എന്നാൽ ഇപ്പോൾ ഓരോ ബാങ്കുകളും ഒരോതരം
നിബന്ധനകളുമായി
നിലപാട് അറിയിക്കുന്നത് മൂലം ഗുണഭോക്താ ക്കൾക്ക് വളരെയധികം
ദുരിതം അനുഭവിക്കേണ്ടി വരികയാണ്.
കൂടാതെ യൂണിറ്റുകൾ മുദ്ര പത്രത്തിൽ എഗ്രിമെന്റ് വെക്കണമെന്ന നിബന്ധന ഉണ്ടെങ്കിലും,ചില ബാങ്കുകൾ അറുനൂറും, ചില ബാങ്കുകൾ നാനൂറും രൂപയുടെ മുദ്ര പേപ്പർ വേണമെന്നാണ് വശ്യപ്പെടുന്നത്.
നിലവിൽ മുദ്ര പേപ്പർ കിട്ടാത്ത സ്ഥിതിയുമുണ്ട് കാസർകോട് ജില്ലയിൽ.
കുടുംബശ്രീ അംഗങ്ങളുടെ ഗ്രൂപ് ഫോട്ടോ വേണമെന്ന ആവശ്യവും ഈ സാഹചര്യത്തിൽ പ്രയാസം സൃഷ്ടിക്കുന്നതാണ്.
മുളിയാർ പഞ്ചായത്തിൽ 215 ഓളം കുടുംബശ്രീ യൂണിറ്റുകൾ ഉണ്ട്.ഇതിൽ 198 യൂണിറ്റുകളാണ് വായ്പക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
പന്ത്രണ്ടോളം വ്യത്യസ്ത ബാങ്കുകളിലാണ് യൂണിറ്റുകൾക്ക് അക്കൗണ്ടുള്ളത്.
എന്നാൽ കാസർകോട് ജില്ലാ സർവ്വീസ് സഹകരണ ബാങ്കിന്റെ മുളിയാർ ബ്രാഞ്ചിൽ
യൂണിറ്റുകൾ വായ്പക്ക് അപേക്ഷിച്ചപ്പോൾ വായ്പ ആവശ്യമുള്ള അംഗങ്ങളെല്ലാം വെവ്വേറെ
അക്കൗണ്ട് ആരംഭിക്കണ മെന്നും, പാൻ കാർഡ് നിർബന്ധമാണെന്നും ആവശ്യപ്പെടുന്നു. ഇത് മൂലം ആവശ്യ സമയത്ത് വായ്പ ലഭ്യമാകാതെ അപേക്ഷകർ ദുരിതം അനുഭവിക്കുകയാണ്. മാനദണ്ഡം ലഘൂകരിച്ചും, ഏകീകരിച്ചും, കാലതാമസ മില്ലാതെ വായ്പ ലഭ്യ മാക്കണമെന്നും നിവേദത്തിൽ ആവശ്യപ്പെട്ടു. കുടുംബശ്രീ
കാസർകോട് ജില്ലാമിഷൻ കോഓഡിനേറ്റർക്കും
പകർപ്പ് സമർപ്പിച്ചു.

إرسال تعليق