റെഡ്​സോണ്‍ ഒഴികെയുള്ള മേഖലകളില്‍ നിന്ന്​ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്​ കേരളത്തിലേക്ക്​ എത്തുന്നതിനുള്ള പാസ്​ വിതരണം പുനഃരാരംഭിച്ചു.


തിരുവനന്തപുരം:(www.thenorthviewnews.in) ഇതര സംസ്ഥാനങ്ങളില്‍ നിന്ന്​ കേരളത്തിലേക്ക്​ എത്തുന്നതിനുള്ള പാസ്​ വിതരണം പുനഃരാരംഭിച്ചു. റെഡ്​സോണ്‍ ഒഴികെയുള്ള മേഖലകളില്‍ നിന്ന്​ വരുന്നവര്‍ക്കാണ്​ ഇപ്പോള്‍ പാസ്​ അനുവദിക്കുന്നത്​. അതേസമയം, പാസില്ലാതെ വരുന്നവരെ റെഡ്​സോണ്‍ മേഖലയില്‍ നിന്ന്​ വരുന്നവരാക്കി കണക്കാക്കി 14 ദിവസം സര്‍ക്കാര്‍ സംവിധാനത്തില്‍ ക്വാറന്‍റീന്‍ ചെയ്യുമെന്ന്​ തിരുവനന്തപുരം ജില്ലാ കലക്​ടര്‍ അറിയിച്ചു.

പാസ്​ വിതരണം നിര്‍ത്തിയെങ്കിലും നിരവധി പേരാണ്​ കേരളത്തിന്‍െറ അതിര്‍ത്തികളിലേക്ക്​ എത്തുന്നത്​. കാസര്‍കോട്​ ജില്ലയിലെ തലപ്പാടിയിലും പാലക്കാ​ട്ടെ വാളയാറിലും അന്യസംസ്ഥാനങ്ങളില്‍ നിന്ന്​ നിരവധി പേരെത്തി. വയനാട്ടിലെ മുത്തങ്ങയിലെത്തുന്നവരു​ടെ എണ്ണവും കുറവല്ല.

അതിര്‍ത്തി ചെക്​പോസ്​റ്റുകളിലെത്തിയ ഭൂരിപക്ഷം ആളുകളുടെ കൈവശവും മറ്റ്​ സംസ്ഥാനങ്ങളുടെ പാസുണ്ട്​. കേരളം പാസ്​ വിതരണം പുനഃരാരംഭിച്ചതോടെ ഇവര്‍ക്ക്​ ആശ്വാസമായിരിക്കുകയാണ്​.

Post a Comment

Previous Post Next Post